കൊയിലാണ്ടിക്കിനി കെ.ടി.എസ് സോക്കര്‍ നൈറ്റിന്‍റെ ആവേശ രാവുകള്‍; മുചുകുന്നിന്റെ മണ്ണിൽ പന്ത് തട്ടാന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം സി.കെ.വിനീത് എത്തും


കൊയിലാണ്ടി: കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല സംഘടിപ്പിക്കുന്ന അഞ്ചാമത് സെവന്‍സ് അഖിലേന്ത്യാ ടൂര്‍ണമെന്‍റിന് സംഘാടകസമിതിയായി. നവംബര്‍ 12,13 തീയ്യതികളില്‍ മുചുകുന്ന് കോളജ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്‍റ് ഇന്ത്യന്‍ ഫുട്ബാള്‍ താരവും മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ സി.കെ.വിനീത് ഉദ്ഘാടനം ചെയ്യും.

സംഘാടകസമിതി തിരഞ്ഞെടുപ്പ് യോഗം ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.പ്രജില ഉദ്ഘാനം ചെയ്തു. കെ.ടി ബിജു അധ്യക്ഷനായ ചടങ്ങില്‍ കെ.ടി.സിനേഷ്, സജിൽ കുമാർ സി. തുടങ്ങിയവർ സംസാരിച്ചു.

കെ.ടി.എസ് സോക്കര്‍ നൈറ്റിന്‍റെ സ്വാഗത സംഘം ചെയർമാനായി വി.രമേശൻ മാസ്റ്ററെയും കൺവീനറായി വിപിൻ കെ.ടിയെയും ട്രഷറർ സ്ഥാനത്തേക്ക് കെ.ടി.സിജേഷിനെയും തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മറ്റികൾക്കും രൂപം നൽകി.