താമരശ്ശേരിയില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അംല സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പുത്തന്‍വീട്ടില്‍ അസീസാണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു.

Advertisement

ഇന്നലെ രാവിലെ മുതല്‍ അസീസിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചിലില്‍ നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കടയുടെ മുകളിലെ മുറിയില്‍ മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
Advertisement