താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഹാജറ കിണറ്റില്‍ വീണ് മരിച്ചു


Advertisement

കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ചു. ഹാജറ കൊല്ലരുക്കണ്ടിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു.

Advertisement

വനിതാ ലീഗ് നേതാവായിരുന്നു. വീട്ടിന് പിറകുവശത്തുള്ള കിണറ്റില്‍ വീണാണ് ഹാജറ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ വീട്ടിന് പിറകുവശത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

Advertisement

ഉടന്‍ നാട്ടുകാര്‍ കിണറ്റില്‍ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

പരേതനായ കൊല്ലരുക്കണ്ടി അസൈനാര്‍ ആണ് ഭര്‍ത്താവ്. ഹാജറ രണ്ട് തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. കൂടാതെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും, സി.എച്ച് സെന്റര്‍ വൊളന്റിയറുമായിരുന്നു.