നൂറില്‍പരം കലാകാരന്മാര്‍ അണിനിരക്കും, ഇരട്ടതായമ്പകയും പാണ്ടി മേളവും; കൊരയങ്ങാട് താലപ്പൊലി മഹോത്സവം വലിയ വിളക്ക് നാളെ
കൊയിലാണ്ടി: വിവിധ പരിപാടികളോടെ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന് തുടക്കം. നാളെ വലിയ വിളക്ക് ദിനത്തില്‍ രാവിലെ ശീവേലി നടക്കും. വൈകുന്നേരം 5 മണിക്ക് സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തില്‍ കാഴ്ചശീവേലി അരങ്ങേറും.
രാത്രി 7 മണിക്ക് വാദ്യ വിശാരദ്മട്ടന്നൂര്‍ ശ്രീരാജ്മാരാര്‍, വാദ്യകലാനിധി ചിറയ്ക്കല്‍ നിധീഷ് മാരാര്‍ ചേര്‍ന്നൊരുക്കുന്ന ഇരട്ട തായമ്പക, രാത്രി. 8 മണിക്ക് മൃദംങ്കം പ്രാദേശിക കലാകാരന്‍മാര്‍ ഒരുക്കുന്ന വിവിധപരിപാടികള്‍, പുലര്‍ച്ചെ 2 മണിക്ക് രണ്ട് പന്തി മേളത്തോടെ നാന്ദകം എഴുന്നള്ളിപ്പ്. കാഞ്ഞിലശ്ശേരി പത്മനാഭന്‍, സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തില്‍ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറില്‍പരം കലാകാരന്‍ അണിനിരക്കും.
ഫിബ്രവരി 1 ന് താലപ്പൊലി. രാവിലെ ആനയൂട്ട്, വൈകുന്നേരം 4 മണി കേളികൊട്ട്. 6 മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, പാണ്ടിമേളത്തോടെ കേരളത്തിലെ പ്രഗല്‍ഭരായ മേളപ്രമാണിമാരും അണിനിരക്കും. കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറില്‍പ്പരം കലാകാരന്‍മാര്‍ നാദ പെരുമഴ തീര്‍ക്കും. 7 മണിക്ക് മഞ്ഞ താലപ്പൊലി, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
ഫെബ്രവരി 2 ന് വൈകീട്ട് കുളിച്ചാറാട്ട് ആന്തട്ട ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവം സമാപിക്കും.