അത്തോളി കുനിയില്‍ തെരു മഹാഗണപതി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


Advertisement

അത്തോളി: കുനിയില്‍ തെരു മഹാഗണപതി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 12 നാണ് പ്രധാന ഉത്സവം.
9 ന് കലവറ നിറയ്ക്കല്‍, 12ന് പള്ളിയുണര്‍ത്തല്‍, അഷ്ടദ്രവ്യ ഗണപതി ഹോമം, നെയ് വിളക്ക് സമര്‍പണം, കുലമുറിക്കല്‍, ഇളനീര്‍ വെപ്പ്,(ഭഗവതിക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു) എന്നിവയുണ്ടാകും.

Advertisement

ശര്‍മ തേവലശ്ശേരിയുടെ ആദ്ധ്യാത്മിക പ്രഭാക്ഷണം, പ്രസാദ ഊട്ട്, ശീവേലി എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, രാത്രി 9.30 മുതല്‍ നൃത്തനൃത്യങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, അത്തോളി ശ്രീ കലാലയം സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന ‘കണ്ണകി’ നൃത്തസംഗീത ദൃശ്യാവിഷ്‌കാരം എന്നിവ നടക്കും. 13 ന് പുലര്‍ച്ചെ 3 മണിക്ക് വില്ലെഴുന്നള്ളിപ്പ്, ഇളനീരാട്ടം തുടങ്ങിയവ ഉണ്ടാകും.

Advertisement
Advertisement