പെരുന്നാള്‍ ആഘോഷിക്കാനായി കുന്ദമംഗലത്തെ ബന്ധുവീട്ടിൽ എത്തി; പുഴയില്‍ മുങ്ങി പതിനാലു വയസ്സുകാരന് ദാരുണാന്ത്യം
കുന്ദമംഗലം: കുന്ദമംഗലം പൂനൂർ പുഴയിൽ മുങ്ങി പതിനാലു വയസ്സുകാരന് ദാരുണാന്ത്യം. മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു. പെരുനാൾ ആഘോഷിക്കാനായി ബന്ധുവീട്ടിൽ എത്തിയതായിരുന്നു സിനാൻ.
കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം നടന്നത് . മറ്റുകുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു സിനാൻ. എന്നാൽ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടികളുടെ ശബ്ദം കേട്ട് ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി സിനാനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല.
[bot1]