വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം: നാദാപുരത്ത് അദ്ധ്യാപകൻ അറസ്റ്റില്‍; പരാതിക്ക് പിന്നാലെ പ്രതി ആക്രമിക്കപ്പെട്ടു, ട്യൂഷൻ സെന്റർ അടിച്ചു തകർത്തു


നാദാപുരം: ട്യൂഷൻ എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറി. നാദാപുരത്ത് അദ്ധ്യാപകൻ അറസ്റ്റിൽ.

വെള്ളൂര്‍ കോടഞ്ചേരി പാറോള്ളതില്‍ ബാബു (55) വാണ് പിടിയിലായത്. പോക്സോ വകുപ്പ് ചേർത്താണ് പ്രതിയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ട്യൂഷന്‍ സെന്ററില്‍ വച്ച്‌ ഇയാൾ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയും കുട്ടിയുടെ അമ്മ പരാതി നൽകുകയുമായിരുന്നു.

വെള്ളൂര്‍-ചാലപ്രം റോഡില്‍ വാടക കെട്ടിടത്തിൽ ആരംഭിച്ച ട്യൂഷന്‍ സെന്ററിലാണ് സംഭവം. ഒരു മാസം മുൻപാണ് ഇയാൾ ഈ സ്ഥാപനം ആരംഭിച്ചത്.

എന്നാൽ പരാതി നൽകിയതിന് പിന്നാലെ ഇയാളെ മര്‍ദനമേറ്റ നിലയില്‍ വെള്ളൂര്‍ റോഡില്‍ നിന്ന് കണ്ടെത്തി. പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

[bot1]

ഇന്നലെ രാത്രി അജ്ഞാതര്‍ ട്യൂഷന്‍ സെന്റര്‍ അടിച്ച്‌ തകർത്തു. ഓഫിസിലെ ഫയലുകള്‍ തീ വച്ച്‌ നശിപ്പിക്കുകയും ട്യൂഷന്‍ സെന്ററിന്റെ നെയിം ബോര്‍ഡുകൾ തകർക്കുകയും ചെയ്തു .