വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലും പട്ടികവർഗ്ഗ വികസന വകുപ്പിലും താത്ക്കാലിക നിയമനം; വിശദമായി അറിയാം


കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലും പട്ടികവർഗ്ഗ വികസന വകുപ്പിലും താത്ക്കാലിക നിയമനം. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ ഡിപ്പാർട്ട്മെന്റിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറര്‍, ട്രേഡ്‌സ്മാൻ ( ഹൈഡ്രോളിക്‌സ് / പ്ലംബർ ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറര്‍ തസ്തികക്ക് എം എസ് സി ഫിസിക്‌സും (നെറ്റ് അഭലഷണീയം ) ട്രേഡ്‌സ്മാൻ ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ ടി എച്ച്എസ് എല്‍ സി സർട്ടിഫിക്കറ്റുമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10.30ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത – സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം / ഡിപ്ലോമ / ഐ.ടി.ഐ / ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 20നും 35നും മധ്യേ. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകും.

ജില്ലാ തലത്തിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വർഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിലോ കോടഞ്ചേരി / പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000/- രൂപ ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷ ഫോറം കോടഞ്ചേരി / പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364

Summary: Temporary appointment in Westhill Govt.Polytechnic College and Scheduled Tribes Development Department