അധ്യാപക ജോലി ചെയ്യാന്‍ യോഗ്യരാണോ? വടകര മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ അറിയാം


അഴിയൂര്‍: അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10.30ന് സ്‌കൂള്‍ ഓഫീസില്‍.

കല്ലാച്ചി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി. (സോഷ്യല്‍ സയന്‍സ്) പാര്‍ട്ട് ടൈം സംസ്‌കൃതം എച്ച്.എസ്. എന്നീ തസ്തികളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

മടപ്പളളി: ജി.എച്ച്.എസ്.എസ് മടപ്പള്ളി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17ന് 10.30ന് നടക്കും.

തൊട്ടില്‍പ്പാലം: കാവിലുമ്പാറ ഗവ. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17ന് ശനിയാഴ്ച രാവിലെ 11ന് നടക്കും.

മണിയൂര്‍: വടകര കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 21ന് രാവിലെ 10 മണിക്ക് മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ നടക്കും.