കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ഉൾപ്പെടെ ജില്ലയിലെ വിവിധ കോളജുകളിൽ ​ഗസ്റ്റ് അധ്യാപക നിയമനം


കോഴിക്കോട്: കൊയിലാണ്ടി, ബാലുശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ കോളജുകളിൽ ​ഗസ്റ്റ് അധ്യാപക നിയമനം. കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജ്, ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്‌കർ മെമ്മോറിയൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മാനന്തവാടി ഗവ. കോളേജ് എന്നിവടങ്ങളിലാണ് അധ്യാപക നിയമനം നടത്തുന്നത്.   

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം 22, 23 തീയതികളിലായി നടക്കും. ഇൻറർവ്യൂ സമയം: 22 ന് രാവിലെ 9.30-ന് മാത്തമാറ്റിക്സ്, 10-ന് കൊമേഴ്സ്, 12-ന് മാനേജ്മെന്റ്, രണ്ടിന് ഇംഗ്ലീഷ് .

23-ന് രാവിലെ 9:30-ന് ഹിന്ദി, 10.30-ന് ഫിസിക്സ്, 11.30-ന് ഹിസ്റ്ററി, 12.30- ന് ഫിസിക്കൽ എജുക്കേഷൻ, രണ്ടിന് കെമിസ്ട്രി.   

ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്‌കർ മെമ്മോറിയൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഇക്കണോമിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22 ബുധനാഴ്ച. അപേക്ഷാഫോറം gcbalussery.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9188900236. അഭിമുഖം-സ്റ്റാറ്റിസ്റ്റിക്സ് 23, ഇംഗ്ലീഷ് 29, കൊമേഴ്സ് 30, മലയാളം 31, ഇക്കണോമിക്സ് 31 തീയതികളിൽ രാവിലെ 10.30-ന് നടക്കും.   

മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം.

മെയ് 27ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍രേഖകള്‍ സഹിതം അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. ഫോണ്‍: 0495-2320694.   

മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഫിസിക്സ് (3 ), കെമിസ്ട്രി (1) എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴുവുകളുണ്ട്. മെയ് 27 ന് രാവിലെ 10.30 ന് ഫിസിക്സ് വിഷയത്തിനും ഉച്ച 1.30 ന് കെമിസ്ട്രി വിഷയത്തിനും കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലിലുള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം. ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ കോളേജിന്റെ മെയിലിലേക്ക് ([email protected]) മെയ് 25 നകം അയക്കണം. ഫോൺ: 0493-5240351.