മാഹിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ച നിലയിൽ


ചോമ്പാല: മാഹിയിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.


അപകടത്തെ തുടർന്ന് മുഖം വികൃതമായ നിലയിലാണ്. ഏകദേശം 55- വയസ് പ്രായമുള്ള പുരുഷനാണ് മരിച്ചത്.

സംഭവത്തിൽ ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃത​ദേഹം പോസ്റ്റുമാർട്ടത്തിനായി മാറ്റും.