കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രം ഉത്സവാഘോഷത്തില്‍; ഇന്ന് ഇളനീര്‍കുല വരവും പൂത്താലപ്പൊലി വരവും


കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റത്തോടെ തുടക്കം. ക്ഷേത്രം തന്ത്രി മേപ്പാട് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടിന്റയും മേല്‍ശാന്തി കീഴേടത്ത് ഇല്ലം ശ്രീകണ്ഠാപുരം മുരളി കൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റം.

തുടര്‍ന്ന് കലവറ നിറക്കല്‍, പ്രസാദ ഊട്ട്, വൈകീട്ട് കലാമണ്ഡലം ശിവദാസന്‍മാരാരുടെ തായമ്പക, വിവിധകലാപരിപാടികളും ഉണ്ടായിരുന്നു. ജനുവരി രണ്ടിന് വൈകുന്നേരം നാലുമണിക്ക് ഇളനീര്‍ കുലവരവ്, അഞ്ച് മണിക്ക് പൂത്താലപ്പൊലി വരവ്, 6.30ന് നട്ടത്തിറ, രാത്രി 10 മണിക്ക് നാടകം (മൂക്കുത്തി) എന്നിവയുണ്ടായിരിക്കും. പുലര്‍ച്ചെ വെള്ളാട്ട്, നാലുമണി തിറ എന്നിവയോടെ ഇന്നത്തെ പരിപാടികള്‍ അവസാനിക്കും.

ജനുവരി മൂന്നിന് വൈകീട്ട് മൂന്നു മണിക്ക് തീ കുട്ടിച്ചാത്തന്‍ വെള്ളാട്ട്, ഗുളികന്‍ വെള്ളാട്ട്, നാലു മണി ഇളനീര്‍ കുലവരവ്, 6.30ന് താലപ്പൊലി, രാത്രി 7.30 ന് പാണ്ടിമേളം, 9.30 ന് ഗുളികന്‍ തിറ, പുലര്‍ച്ചെ രണ്ട് മണിക്ക് കുട്ടിച്ചാത്തന്‍ തിറ, ഭഗവതി തിറയോടെ എന്നിവയോടെ ഉത്സവം സമാപിക്കും.