Tag: world cup 2022

Total 6 Posts

ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച

കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം, പൊരുതി വീണ് മൊറോക്കോ; ഫൈനലില്‍ അര്‍ജന്റീന x ഫ്രാന്‍സ്

ദോഹ: തുടര്‍ച്ചയായ രണ്ടാംവട്ടവും ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍

‘ലോക കിരീടം ചിലപ്പോള്‍ പോര്‍ച്ചുഗലിന് കിട്ടിയേക്കാം, പക്ഷെ റോണാള്‍ഡോ, നിങ്ങള്‍ക്ക് പകരക്കാരന്‍ വരാനുണ്ടാവില്ല പോര്‍ച്ചുഗലില്‍’ ഖത്തറില്‍ നിന്നും റഷീദ് മൂടാടി എഴുതുന്നു

ലോകകപ്പ് അവസാന നാളുകളിലേക്ക് അടുക്കുമ്പോള്‍ ഖത്തറിനെ ഓര്‍ത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അഭിമാനമുണ്ട്. എല്ലാ വെല്ലുവിളികളെയും ചിരിക്കുന്ന മുഖത്തോടെ ഏറ്റെടുത്ത ശൈഖ് തമീം എന്ന ഭരണാധികാരി. മദ്യവും ലഹരിയുമില്ലാത്ത കളി മാത്രം ലഹരിയായ ഒരു ഫുട്‌ബോള്‍ കാഴ്ച. കളി കാണാന്‍ വരുന്ന വിദേശീയരായ വിരുന്നു കാര്‍ക്ക് ഭംഗയായി ആതിഥേയത്വം. അഭിനന്ദിക്കാനും ആദരവ് അര്‍പ്പിക്കാനും വാക്കുകളില്ല, ഏറ്റവും കൂടുതല്‍

പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും പുലരുവോളം ആഘോഷം; ആർപ്പുവിളികളോടെ തെരുവിൽ ആഹ്ലാദ നൃത്തമാടി മേപ്പയ്യൂരിലെ അർജന്റീന ആരാധകർ

മേപ്പയ്യൂർ: മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. രാത്രി പന്ത്രണ്ട് മണിയോടെ

ഇടതുകാലില്‍ അമര്‍ന്ന് വലതുകാല്‍ മേല്‍പ്പോട്ടുയര്‍ത്തി പറന്നുയര്‍ന്ന് സെര്‍ബിയന്‍ ഗോള്‍ വലയിലേക്കൊരു കൂറ്റനടി, ഗോള്‍… ഗോള്‍ …; മേപ്പയ്യൂരില്‍ ആനന്ദനൃത്തമാടി ബ്രസീല്‍ ആരാധകര്‍

മേപ്പയ്യൂര്‍: ബ്രസീല്‍ സെര്‍ബിയ മത്സരം അങ്ങ് ഖത്തറിലാണ് നടക്കുന്നതെങ്കിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ കളിയിലെ സുന്ദര നിമിഷങ്ങള്‍ സ്റ്റേഡിയത്തിലിരുന്നു കാണുന്നതുപോലെ ആസ്വദിക്കാന്‍ മേപ്പയ്യൂരിലെത്തിയത് ആയിരത്തിലധികം വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ന് പുലര്‍ച്ചെ 12.30 ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിഗ് സ്‌ക്രീനിന് മുമ്പില്‍ കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. മഞ്ഞ ജഴ്‌സിയണിഞ്ഞും ബ്രസീലിന്റെ കൊടി വീശിയും

അടുത്തത് ബ്രസീല്‍; ലോകകപ്പില്‍ സുല്‍ത്താന്റെയും പടയുടെയും ആദ്യ അങ്കം ഇന്ന്

ദോഹ: വമ്പന്‍മാര്‍ തളര്‍ന്നുവീണ ലോകകപ്പ് അങ്കത്തട്ടിലേക്ക് ഇന്ന് ബ്രസീലും പോരിനിറങ്ങുന്നു. സെര്‍ബിയ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. സംശയമേതുമില്ലാത്ത വിജയപ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍. അര്‍ജന്റീനയുടെയും ജര്‍മനിയുടേയും വീഴ്ച ബ്രസീല്‍ ആരാധകരില്‍ ഒരു ആശങ്കയുമേല്‍പ്പിച്ചിട്ടില്ല. സുല്‍ത്താന്‍ ഇന്ന് കളം നിറഞ്ഞാടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ്‍