Tag: Wayanad Churam
മരം കയറ്റി വന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറും അപകടത്തിൽ പെട്ടു; താമരശ്ശേരി ചുരത്തിലുണ്ടായ അപകടത്തില്‍ ഇരുപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം
താമരശ്ശേരി: ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശിനി സക്കീന ബാനു ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഒന്നാം വളവിന് സമീപം വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മരം കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് ചുരം കയറുകയായിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു. സക്കീനയും ഭര്‍ത്താവ് ഹനീഫയും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.
8.735 കിലോമീറ്റര്‍ ദൂരം, 2134 കോടി രൂപ ചെലവ്; സംസ്ഥാനത്തിന്റെ അഭിമാനമാവാന്‍ വരുന്നു, വയനാട്-കോഴിക്കോട് തുരങ്കപാത, പദ്ധതിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം
കോഴിക്കോട്: വളഞ്ഞുപുളഞ്ഞ് ചുരം കയറി വയനാട്ടിലേക്കുള്ള മടുപ്പിക്കുന്ന യാത്രകളില്‍ നിന്ന് മോചനമേകാനായി തുരങ്കപാത വരുന്നു. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്-വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാംഘട്ട അംഗീകാരം നല്‍കി. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.263 ഹെക്ടര്‍ ഉഭൂമിയില്‍ മരം വച്ച് പിടിപ്പിക്കുകയും അത് റിസര്‍വ്വ് വനമായി വിജ്ഞാപനം ചെയ്ത്
സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങി; താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു
താമരശ്ശേരി: താമശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ടു. വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറി ചുരം ഇറങ്ങുന്നതിനിടെ സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. ലോറി കൊക്കയിലേക്ക് പതിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടമൊഴിയാതെ താമരശ്ശേരി ചുരം; ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി അമ്പതടി താഴ്ചയിലേക്ക് പതിച്ചു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒന്‍പതാം വളവില്‍ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രവികുമാര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. ബംഗളൂരുവില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി കോഴിക്കോടേക്ക് വരികയായിരുന്ന ലോറിയാണ്
താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി. ചുരം ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ എ.സി സ്ലീപ്പര്‍ കോച്ച് ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്ന് മുന്നോട്ടു പോയി നില്‍ക്കുകയായിരുന്നു. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍
ചുരം കയറണമെന്നില്ല, വയനാടന്‍ യാത്ര തുരങ്കത്തിലൂടെയും; ആനക്കംപൊയില്‍- മേപ്പാടി തുരങ്കപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ്
കോഴിക്കോട്: ചുരം കയറാതെ വയനാട്ടിലേക്ക് യാത്ര പോവാന്‍ ഇനി അതികനാള്‍ കാത്തിരിക്കേണ്ടിവരില്ല. ആനക്കംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്കും അനുബന്ധ റോഡ് നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അംഗീകാരം. കലക്ടറുടെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ ഉത്തരവായത്. തിരുവനമ്പാടി, കോടഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ട 27.55 ഏക്കര്‍
താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ പാറക്കല്ല് ബൈക്കിന് മുകളിലേക്കു വീണ് ഒരാൾ മരിച്ച അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ ഏപ്രിൽ 16 ശനിയാഴ്ചയാണ് മരിച്ചത്. ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ഏറെ ഭീതിയോടെയാണ് ഈ വാർത്ത കേട്ടത്. ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്ത മഴയുള്ളപ്പോൾ മാത്രമായിരുന്നു