Tag: Watch Video
കൊയിലാണ്ടിയ്ക്ക് ഇനി ഉത്സവ നാളുകൾ; നഗരസഭയിൽ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം (വീഡിയോ കാണാം)
കൊയിലാണ്ടി: നഗരസഭയിൽ കേരളോത്സവത്തിന് തുടക്കമായി. ഡിസംബർ ആറ് വരെ നീളുന്ന കേരളോത്സവം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, ഇ.കെ.അജിത്, പി.കെ.നിജില, സി.പ്രജില നഗരസഭാംഗങ്ങളായ വത്സരാജ് കേളോത്ത്, വി.എം.സിറാജ്, വി.രമേശൻ, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ.സുധാകരൻ, ശശി കോട്ടിൽ
ആദ്യ പരാജയത്തിന് ശേഷം വിജയത്തോടെ സൗദിക്ക് മുന്നിൽ, മെക്‌സിക്കോയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്, പ്രീക്വാർട്ടർ സാധ്യത നിലനിർത്തി അർജന്റീന
ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ്
‘ഞങ്ങള്‍ക്ക് ഫ്‌ളക്‌സ് അടിക്കാനല്ലേ അറിയൂ, കപ്പടിക്കാന്‍ അറിയില്ലല്ലോ…’; സൗദി അറേബ്യയോടുള്ള അപ്രതീക്ഷിത ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ട്രോള്‍ മഴയേറ്റ് അർജന്റീന (ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിക്കാം)
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയോടെ പരാജയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷം ഒരു കാര്യം ഉറപ്പായും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കെതിരായ ട്രോള്‍ പ്രളയം. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ തുറക്കുമ്പോള്‍ മനസിലാകുന്നത്. ട്രോളുകള്‍ ചിത്രങ്ങളായും വീഡിയോകളായും ഉണ്ടായിക്കൊണ്ടിരിക്കുകയും പ്രചരിക്കുകയുമാണ്. ട്രോള്‍ ഗ്രൂപ്പുകളിലും സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളിലുമാണ് പ്രധാനമായും
അര്‍ജന്റീനയ്ക്ക് സൗദിയുടെ ഷോക്കിങ് സര്‍പ്രൈസ്; ആദ്യ മത്സരത്തിലെ പരാജയം രണ്ടിനെതിരെ ഒരു ഗോളിന് (വീഡിയോ കാണാം)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സൗദി അറേബ്യയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനുറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിട്ട് നിന്ന ശേഷമാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പത്താം മിനുറ്റില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി മെസി
‘നൂറല്ല ഇനിയുമേറെയുണ്ട് അര്‍ജന്റീന ആരാധകര്‍ സമയമില്ലാത്തതിനാലാണ് ഇതില്‍ ഒതുങ്ങിപ്പോയത്’ അര്‍ജന്റീനയുടെ കളി കാണാന്‍ നേരത്തെ സ്‌കൂള്‍ വിടാന്‍ അധ്യാപകന് കത്തെഴുതിയ നാഫിഹ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നു..കുട്ടികളുടെ ആവശ്യത്തിന് പരിഗണന നല്‍കുമെന്ന് ഹെഡ് മാസ്റ്ററും
നൊച്ചാട്: കാല്‍പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളികാണാന്‍ വ്യത്യസ്തമായൊരു നിവേദനവുമായി നൊച്ചാട് ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ നിവേദനത്തിനു പിന്നിലെ ചേതോവികാരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് കുട്ടിഫാന്‍സ്. ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സാണ്. അതിനാല്‍ തന്നെ അര്‍ജന്റീനയുടെ ഒരുകളിപോലും മിസ്സാക്കാന്‍
വധുവായി വടകര സ്വദേശി ശിഖ മനോജ്; കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; താരം പങ്കുവച്ച വീഡിയോ കാണാം
വടകര: കരിക്ക് വെബ്‌സീരീസിലൂടെ പ്രശസ്തനായ നടന്‍ അര്‍ജുന്‍ രത്തന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വടക സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇപ്പോഴിതാ വിവാഹ ചടങ്ങിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലുടെ പങ്കുവച്ചിരിക്കുകയാണ് താരം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ കരിക്കിലെ മിക്ക താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കരിക്ക് ടീം ഉള്‍പ്പെടുന്ന രസകരമായ ഒരു
കബഡി…കബഡി…കബഡി… പോർക്കളമായി പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ മണ്ണ്; കരുത്തുകാട്ടി വിദ്യാർത്ഥികൾ, ആവേശമായി സബ് ജില്ലാ കബഡി മത്സരം
കൊയിലാണ്ടി: കബഡിയാവേശത്തിൽ നിറഞ്ഞ് കൊയിലാണ്ടി. ആവേശ തിമിർപ്പോടെ പന്തലായനി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ കബഡി മത്സരത്തിൽ മികവുറ്റ പ്രകടനകളുമായി വിദ്യാർത്ഥികൾ കളിക്കളത്തിൽ നിറഞ്ഞാടി. ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ഗേൾസ്, സീനിയർ ബോയ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മത്സരം നടന്നത്. മത്സരമാരംഭിച്ചതോടെ പുലികുട്ടികൾ പന്തനായനിയുടെ മണ്ണ് ആവേശപോർക്കളമാക്കി
‘കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കോഴിക്കോടിന്റെ കലാകിരീടം ഈ വര്‍ഷം നമുക്ക് തിരികെ പിടിക്കണം’; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായി തിരി തെളിഞ്ഞു, ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ കാണാം
സ്വന്തം ലേഖകൻ കൊയിലാണ്ടി: കലയുടെ ലഹരി സിരകളില്‍ നിറച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് കലോത്സവം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഒരുക്കിയ വേദി രണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സംസ്ഥാന തലത്തിലെ കോഴിക്കോട് ജില്ലയുടെ കലാകിരീടം ഇത്തവണ
മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)
തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം. തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍
ചെങ്ങോട്ടുകാവിൽ റെയിൽപാത തുരന്ന് മുള്ളൻ പന്നി; ട്രെയിനുകളുടെ ഓട്ടത്തെ ബാധിക്കും മുൻപേ ശരിയാക്കി റെയിൽവേ (വീഡിയോ കാണാം)
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ റെയിൽപാതയിൽ തുരന്ന് കുഴിയുണ്ടാക്കി മുള്ളൻ പന്നി. ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി തകരാറ് പരിഹരിച്ചതായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ചെങ്ങോട്ട്കാവ് റെയിൽപാളത്തിലെ കുഴി ആദ്യം കണ്ടത് ട്രാക്കിലൂടെ നടന്നു പോയവർ, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ്