Tag: Wagad
നിയമത്തെ വെല്ലുവിളിച്ചുള്ള ഈ ഓട്ടം നടക്കുന്നത് പൊലീസിന്റെയും മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മൂക്കിന്‍തുമ്പത്താണ്; പിറകുവശത്ത് നമ്പര്‍പ്ലേറ്റോ ഇന്‍ഷുറന്‍സോ നികുതിയടച്ച രേഖകളൊ ഒന്നുമില്ലാതെ വാഗാഡിന്റെ ടിപ്പര്‍ലോറികള്‍ ദേശീയപാതയിലൂടെ കുതിപ്പ് തുടരുകയാണ്- വീഡിയോ കാണാം
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി നിയമവിരുദ്ധമായും അപകടകരമാംവിധവും വാഹനങ്ങള്‍ നിരത്തിലിറക്കുന്ന തുടരുന്നു. വാഹനം നിരത്തിലിറക്കാന്‍ നിയമപരമായി ഉണ്ടാകേണ്ട രേഖകളായ വാഹനപൊലൂഷന്‍, നികുതി, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും ഇല്ലാത്ത ടിപ്പറുകളില്‍ നിര്‍മ്മാണ സാമഗ്രികളുമായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് പതിവ് കാഴ്ചയായിട്ടും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല. പൊലീസിന്റെയും ആര്‍.ടി.ഒയുടെയും കൈയെത്തും ദൂരത്ത് പകല്‍ സമയങ്ങളില്‍ യാതൊരു
വാഗാഡിനെതിരെ വീണ്ടും ആരോപണം; മതിയായ രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാതെ ടിപ്പര്‍ ലോറികള്‍ ലോഡുമായി പായുന്നത് പിറക് വശം തുറന്ന നിലയില്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനിക്കെതിരെ വീണ്ടും ആരോപണം. പൊലൂഷൻ, നികുതി, ഫിറ്റ്നസ് എന്നിവയും കൂടാതെ നമ്പര്‍ പ്ലേറ്റും ഇല്ലാതെയാണ് വാഗാഡിന്റെ ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നത്. ഇതിന്റെ തെളിവുകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. നിയമ പ്രകാരം പുറക് വശം അടച്ച് മാത്രമാണ് ടിപ്പര്‍ ലോറികള്‍ സര്‍വീസ് നടത്തേണ്ടത്. എന്നാല്‍
‘മഴ കനത്തതോടെ കക്കൂസ് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി പോകുന്ന അവസ്ഥയാണ്, ഞങ്ങൾക്ക് വഴി നടക്കാനാവുന്നില്ല’; അസഹ്യമായ ദുർഗന്ധത്തോടൊപ്പം യാത്രയും ദുരിതത്തിലായി നന്തിയിലെ ജനങ്ങൾ
നന്തി: വീണ്ടും ദുരിതത്തിലായി നന്തിയിലെ ജനങ്ങൾ. മഴ കനത്തതോടെ ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വാഗഡ് ഇന്‍ഫ്രാ പ്രോജക്‌ട്സിന്റെ ലേബര്‍ ക്യാമ്പിൽ നിന്നുള്ള മലിനജലം റോഡിലൂടെ ഒഴുകുന്നു. മാലിന്യ സംസ്കരണത്തിനായുള്ള പ്രതിഷേധങ്ങൾ ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇനിയും കൃത്യമായ നടപടിയെടുത്തിട്ടില്ല. ‘മഴ തുടങ്ങിയതോടെ മലിനജലം വീണ്ടും റോഡിലൂടെ ഒഴുകി തുടങ്ങി. ഞങ്ങളുടെ വീടിന്റെ താഴെ കൂടെയാണ്
കൊയിലാണ്ടിയിലെ ഹൈവേ നിറയെ കുണ്ടും കുഴിയും; നന്തി മേല്‍പ്പാലത്തിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ച് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത കമ്പനി
കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ കുഴികള്‍ താല്‍ക്കാലികമായി അടച്ചു. നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത വാഗാഡ് കമ്പനിയാണ് പാലത്തിലെ കുഴികള്‍ അടച്ചത്. അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് കുഴികളടച്ചത് എന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം കൊയിലാണ്ടി മേഖലയിലാകെ ദേശീയപാതയില്‍ വ്യാപകമായി കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴികളില്‍ മഴ പെയ്ത് വെള്ളം നിറയുമ്പോള്‍ കുഴിയുള്ളത് തിരിച്ചറിയാനാകാതെ ചെറു