Tag: Wagad
പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു; ഫുട്പാത്ത് തകര്‍ന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍
കൊയിലാണ്ടി: പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് 12 മണിയോടെയായിരുന്നു ചാലോറ മലയില്‍ നിന്നും മണ്ണുമായി കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പെരുവട്ടൂര്‍ ഇല്ലത്ത് താഴെ റോഡില്‍ നടേരി അക്വഡേറ്റിന് സമീപം കാനയിലേക്ക് ചെരിയുകയായിരുന്നു. റോഡരികിലെ കുഴിയില്‍ വീണ ലോറി ക്രയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയിലെ മണ്ണ് റോഡിലേക്ക് ഒഴിവാക്കിയശേഷമാണ്
നന്തിയില്‍ വഗാഡിന്റെ ടോറസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
നന്തി ബസാര്‍: നന്തി ടൗണില്‍ വഗാഡ് ടോറസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മുക്കം കെ.എം.സി.ടി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 8.30ഓടെ ബൈപ്പാസ് റോഡിന്റെ തുടക്കത്തിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ഒരേ ദിശയില്‍ പോവുകയായിരുന്നു ഇരുവാഹനങ്ങളും. ഇതിനിടയൊണ് ടോറസ് സ്‌ക്കൂട്ടറിലിടിച്ചത്. ടോറസ് സ്‌ക്കൂട്ടറിനെ ഏറെ ദുരം വലിച്ചിഴച്ചതായാണ് ലഭിക്കുന്ന വിവരം.
നന്തിയിലെ വാഗാഡ് ഓഫീസിലേക്കുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ്ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. വാഗാഡ് ഓഫീസിന് മുമ്പില്‍ പൊലീസ് ബാരിക്കേഡ് തീര്‍ച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടന്നത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ് ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബ്ലോക്ക്
പ്രതിഷേധമാര്‍ച്ചായെത്തി പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടന്ന് പ്രവര്‍ത്തകര്‍; ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ നന്തിയിലെ വാഗാഡ് ഓഫീസില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വതത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്കാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്. ഇവിടെ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള ഉന്തും തള്ളിനും വഴിവെച്ചു. നിലവില്‍
ദേശീയപാതയില്‍ കണ്ണൂക്കരയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍; ഇടിഞ്ഞത് മണ്ണിടിച്ചല്‍ തടയാന്‍ വഗാഡ് ഇരുമ്പുകമ്പികള്‍ അടിച്ചുതാഴ്ത്തി കോണ്‍ക്രീറ്റ് ചെയ്ത ഭാഗം
ഒഞ്ചിയം: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയില്‍ മണ്ണിടിച്ചില്‍. ദേശീയപാത നിര്‍മ്മാണത്തിന്റ ഭാഗമായി മണ്ണെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വാഹനങ്ങള്‍ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയില്‍ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങള്‍ അപകടത്തില്‍പെടാതെ രക്ഷപെട്ടത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിലോ മീറ്ററുകള്‍ ദൂരത്തില്‍
നമ്പര്‍ പ്ലേറ്റോ പിന്‍ഭാഗത്ത് ഡോറോ ഇല്ല; വാഗാഡ് ലോറിയുടെ നിയമവിരുദ്ധ യാത്ര തുടരുന്നു- ചേമഞ്ചേരിയില്‍ നിന്നുളള ചിത്രം കാണാം
ചേമഞ്ചേരി: നമ്പര്‍ പ്ലേറ്റോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ വാഗാഡ് ലോറി ദേശീയപാതയിലൂടെ കടന്നുപോകുന്നത് പതിവായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. കഴിഞ്ഞദിവസം ചേമഞ്ചേരിയിലൂടെ കടന്നുപോയ വാഗാഡ് ലോറിയുടെ ചിത്രമാണിത്. ലോറിയ്ക്ക് പിന്‍വശത്ത് നമ്പര്‍ പ്ലേറ്റില്ല, ഡോറുമില്ല. റോഡ് പൊളിച്ചതിന്റെ മാലിന്യങ്ങളുമായാണ് കടന്നുപോകുന്നത്. പിറകില്‍ വരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഏറെ ഭീഷണിയാണ് ഈ ലോറികള്‍ സൃഷ്ടിക്കുന്നത്. ലോറികളില്‍ ഇത്തരം സാധനങ്ങള്‍
കൊല്ലം നെല്ല്യാടി റോഡില്‍ അടിപ്പാതയ്ക്ക് സമീപത്തായി വീടുകളില്‍ വെള്ളം കയറുന്ന പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു; വാഹനം തടഞ്ഞുള്ള പ്രതിഷേധത്തിന് പിന്നാലെ താല്‍ക്കാലിക പരിഹാരത്തിന് നീക്കം തുടങ്ങി വാഗാഡ്
കൊല്ലം: കൊല്ലം -നെല്ല്യാടി റോഡിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനായി വാഗാഡ് ശ്രമം തുടങ്ങി. നാട്ടുകാര്‍ വാഗാഡ് വാഹനങ്ങളടക്കം തടഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെയാണിത്. പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമായ അശാസ്ത്രീയമായ കല്‍വര്‍ട്ടിനുള്ളിലേക്ക് വെള്ളം ഒഴിഞ്ഞുപോകുന്ന തരത്തില്‍ ദ്വാരം സൃഷ്ടിച്ച് വെള്ളക്കെട്ടിന് താല്‍ക്കാലിക ആശ്വാസം കണ്ടെത്താനാണ് ശ്രമം. ഇതിനായി പ്രദേശത്തെ വെള്ളം വറ്റിച്ചു തുടങ്ങിയിട്ടുണ്ട്. കൊല്ലം- നെല്ല്യാടി അണ്ടര്‍പാസിന് സമീപത്തായി
ബൈപ്പാസ് പ്രവൃത്തികാരണം വീടുകളില്‍ വെള്ളക്കെട്ട്, പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി; കൊല്ലത്ത് വാഗാഡ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
കൊല്ലം: കൊല്ലം -നെല്ല്യാടി റോഡില്‍ അണ്ടര്‍പാസിന് സമീപത്തായി ബൈപ്പാസ് പ്രവൃത്തി കാരണം വീടുകളിലും റോഡിലും വെള്ളക്കെട്ട്. വലിയ വയല്‍കുനി പ്രദേശത്തെ പത്തോളം വീടുകളിലുള്ളവര്‍ക്ക് വാഹനമിറക്കാനോ പുറത്തേക്ക് പോകാനോ കഴിയാത്ത സ്ഥിതിയാണ്. ഇതേത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വാഗാഡിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പ്രദേശത്തെ റോഡും വീടുകളുടെ മുറ്റവുമെല്ലാം വെള്ളത്തിലാണ്. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത് സ്ഥലത്തുണ്ട്.
സംസ്ഥാനപാതയില്‍ കോമത്തുകരയില്‍ റോഡിന് നടുവില്‍ വാഗാഡ് ലോറി കുടുങ്ങി; വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല, പ്രദേശത്ത് ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: കൊയിലാണ്ടി-ഉള്ള്യേരി സംസ്ഥാന പാതയില്‍ വാഗാഡ് ലോറി റോഡിന്റെ നടുവില്‍ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഹിറ്റാച്ചി കയറ്റി പോകുകയായിരുന്ന ലോറി ദേശീയപാത പ്രവൃത്തി നടക്കുന്നിടത്ത് റോഡിന് നടുവില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. കഷ്ടിച്ച് ഓട്ടോയ്ക്ക് കടന്നുപോകാവുന്ന സ്ഥലം മാത്രമാണ് റോഡിലുള്ളത്. ഇതുവഴി ബസടക്കം വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത
കൊയിലാണ്ടി മുത്താമ്പി റോഡ് അണ്ടര്‍പാസില്‍ വാഗാഡ് വാഹനം സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങി; സ്‌കൂട്ടര്‍ യാത്രികനായ പുളിയഞ്ചേരി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: മുത്താമ്പി റോഡ് അണ്ടര്‍പാസില്‍ വാഗാഡിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ തകര്‍ന്നു. അപകടം മനസിലാക്കി സ്‌കൂട്ടര്‍ യാത്രികന്‍ ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി തെക്കെ കുറ്റിക്കാട്ടില്‍ രവീന്ദ്രന്റെ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ നിര്‍ത്താതെ വണ്ടിയുമായി ഡ്രൈവര്‍ കുതിച്ചതോടെ നാട്ടുകാര്‍ പിറകെയോടി. ഇതോടെ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍