Tag: vilangad
രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമം; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യുവിന്റെ മൃതദേഹം പുറത്തെടുത്തു, ബന്ധുക്കൾക്ക് വിട്ടു നൽകി
വിലങ്ങാട്: വിലങ്ങാട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ കുളത്തിങ്കല്‍ മാത്യുവിന്റെ മൃതദേഹം രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെടുത്തു. വിലങ്ങാട് ചോത്തുപോയില്‍ പുഴയോരത്ത് ഇന്ന് രാവിലെ 11മണിയോടെ ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കൂറ്റന്‍ മരത്തടികള്‍ക്കിടയിലായിരുന്ന മൃതദേഹം മണ്ണും മരത്തടികളും മാറ്റി പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ചെന്നൈ
വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
വിലങ്ങാട്: ചൊവ്വാഴ്ച അര്‍ധരാത്രി വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ കാണണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു ആണ് മരിച്ചത്. അന്‍പത്തിയൊന്‍പത് വയസായിരുന്നു. നാട്ടുകാരും ദുരന്തനിവാരണ സേനാംഗങ്ങളും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞച്ചീളിയില്‍ നിന്നും 500 മീറ്റര്‍ അകലെ പത്താംമൈലിലാണ് മൃതദേഹം കണ്ടത്. രണ്ടുദിവസമായി മാത്യുവിനായി തിരച്ചില്‍ നടത്തുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി 12
ഒരു യാത്രയായാലോ? മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്
കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍
റോഡിലൂടെ പോകവെ തെരുവ് നായ ചാടി കടിച്ചു; വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്
നാദാപുരം: വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് പട്ടി കടിച്ച് പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ കാലിന്റെ തുടക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പ് പരിസരത്താണ് സംഭവം. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യ (12) നാണ് കടിയേറ്റത്. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകവെയായിരുന്നു