Tag: Veena George

Total 6 Posts

ഭിന്നശേഷി സൗഹൃദവും 25 ബെഡ് ഉള്ള ഐപി സൗകര്യവും; കൊയിലാണ്ടി ഹോമിയോ ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക്

കൊയിലാണ്ടി: കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കി കൊയിലാണ്ടി ഹോമിയോ ആശുപത്രിയുടെ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് ആതുര സേവനത്തിനു സജ്ജമായി. ഹോമിയോ ആശുപത്രിയിൽ പാലിയേറ്റീവ് രോഗികളുടെ കിടത്തി ചികിത്സ, പുതിയ എൻ എ എം പദ്ധതിയായ ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രോജക്ട്, വയോജന ഒ പി എന്നിങ്ങനെയുള്ളവരുടെ ചികിത്സാ സൗകര്യത്തിനാണ് ഈ പുതിയ ബ്ലോക്ക് ഉപയോഗിക്കുക. കിടത്തി ചികിത്സക്കായി

‘ആര്‍ദ്രം പദ്ധതിയുടെ എല്ലാ സേവനങ്ങളും സാധാരണക്കാര്‍ക്ക് ലഭ്യമാകണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി രോഗികളെ നേരിട്ട് കണ്ട് സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്

കൊയിലാണ്ടി: ആര്‍ദ്രം ആരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. വൈകുന്നേരം 4മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാര്‍ഡുകളിലെത്തി രോഗികളെ കാണുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വാർഡുകളും മറ്റും സന്ദർശിച്ച മന്ത്രി ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലെല്ലാം നേരിട്ട് സന്ദര്‍ശിക്കുകയും അതോടൊപ്പം തന്നെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും സന്ദര്‍ശനത്തിന്

നിപ: സ്ഥിതിഗതികൾ നിയന്ത്രണവിധേയം; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍

ഒരേ സമയം 96 സാമ്പിളുകള്‍ വരെ പരിശോധിക്കാം, മൂന്ന് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും; നിപ പരിശോധനയ്ക്കായി മൊബൈല്‍ ലാബ്

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ബി.എസ്.എല്‍. ലെവല്‍ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്. കൂാടതെ നിപയ്ക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തിയതായുപം മന്ത്രി പറഞ്ഞു. കൂടുതല്‍ നിപ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍

നിപ: കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണമേർപ്പെടുത്തിയതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സെപ്തംബർ 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇന്നലെയാണ് നിപ വെെറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെയിലേക്ക് അയച്ച 5 സാമ്പിളുകളിൽ

കേരളത്തില്‍ കുരങ്ങുവസൂരി രോഗം സ്ഥിരീകരിച്ചു, ഇന്ത്യയിലെ ആദ്യ കേസ്; 11 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും വിശദമായി അറിയാം

തിരുവനന്തപുരം: കേരളത്തില്‍ കുരങ്ങുവസൂരി (മങ്കി പോക്‌സ്) രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനമിറങ്ങി നേരെ വീട്ടിലേക്കാണ് ഇദ്ദേഹം പോയത്. ഇദ്ദേഹവുമായി അടുത്തിടപഴകിയ 11 പേര്‍ നിരീക്ഷണത്തിലാണ്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍, അച്ഛന്‍,