Tag: vatakara

Total 75 Posts

പമ്പ നദിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന മൂന്ന് അയ്യപ്പ ഭക്തർ, എടുത്തുചാടി ജീവന്‍ രക്ഷിച്ച് സുഭാഷ്; സോഷ്യല്‍ മീഡിയയില്‍ താരമായി വടകരയിലെ പൊലീസ് ഉദ്യോഗസ്ഥന്‍

വടകര: കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ ഏറ്റെടുത്ത പേരാണ് പൊലീസുകാരനായ സുഭാഷിന്റേത്. വടകര കൺട്രോൾ റൂമിൽ ജോലി ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥനായ സുഭാഷ് ശബരിമല ഡ്യൂട്ടിക്കിടെ മൂന്ന് പോലീസ് അയ്യപ്പ ഭക്തരെ അതിസാഹസികമായി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു. പേരാമ്പ്രക്കാരനായ സുഭാഷിനെ ഡിസംബർ 17 മുതൽ 27 വരെയാണ് ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്.

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര: വടകരയിലെ പല വ്യഞ്ജന കട ഉടമ രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നും കഴുത്തിലും മുഖത്തും മുറിവേറ്റ പാടുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം കൊലപാതകമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. രാവിലെ ഉത്തരമേഖല ഡിഐജി രാഹുല്‍ ആര്‍ നായര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അര മണിക്കൂറോളം കടയിലും, മൃതദേഹം സൂക്ഷിച്ച ഗവ.

ഭാര്യവീട്ടുകാരുടെ സഹായത്തോടെ കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്ത്; വടകരയിൽ യുവാവ് അറസ്റ്റിൽ

വടകര: അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ പിടികൂടി. മേപ്പയിൽ പുതിയാപ്പ് കല്ലുനിര പറമ്പത്ത് പ്രദീപിനെയാണ് വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച രാവിലെയോടെ പ്രതിയുടെ വീട് റെയിഡ് ചെയ്താണ് പ്രതിയെ പിടികൂടിയത്. 1700 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രദീപ് ഭാര്യവീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി

വടകരയില്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം; ക്ലാസില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് രക്ഷിതാവ്

വടകര: ക്ലാസില്‍ അതിക്രമിച്ച് കയറി  വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. എം.യു.എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഫാദില്‍ (14) ഷാമില്‍ (14) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. മുന്‍ദിവസങ്ങളില്‍ ക്ലാസിലെ ഏതാനും കുട്ടികള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒരു

”പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കമ്പിയില്‍ തൂങ്ങി അലറി വിളിച്ച് പെണ്‍കുട്ടി, രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജീവനക്കാരന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ അയാളും അപകടത്തില്‍പ്പെടുമെന്ന അവസ്ഥ, ഒടുക്കം ബാലന്‍സ് വീണ്ടെടുത്ത് പ്ലാറ്റ്‌ഫോമിലേക്കൊരു ചാട്ടം” വടകരയില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ജീവന്‍പണയപ്പെടുത്തി രക്ഷിച്ച് ആര്‍.പി.എഫ് ജീവനക്കാരന്‍

വടകര: നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍.പി.എഫ് ) ഹെഡ്‌കോണ്‍സ്റ്റബിള്‍ പിണറായി വൈഷ്ണവം വീട്ടില്‍ മകേഷിന്റെ കൃത്യസമയത്തെ ഇടപെടലാണ് പെണ്‍കുട്ടിക്ക് തുണയായത്. ഞായറാഴ്ച വൈകിട്ട് വടകര റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ആയിരുന്നു സംഭവം. പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചില്‍ മറ്റ് യാത്രക്കാര്‍

ആഘോഷത്തിന്റെയും മത്സരത്തിന്റെയും അഞ്ചു നാളുകള്‍; കടത്തനാടിന്റെ ഹൃദയഭൂമിയില്‍ സര്‍ഗ്ഗ വസന്തം തീര്‍ത്ത ജില്ലാ യുവജനോത്സവത്തിന് സമാപനം

വടകര: വടക്കന്‍പാട്ടിന്റെയും കളരിപ്പയറ്റിന്റെയും നാടായ കടത്തനാടിന് കലയുടെ മാമാങ്കം സമ്മാനിച്ച ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കലോത്സവം, മത്സരാര്‍ത്ഥികളും അധ്യാപകരും കലാസ്വാദകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ ഏറ്റെടുത്ത് ജനകീയ ഉത്സവമാക്കി മാറ്റിയ കാഴ്ചയാണ് വടകരയില്‍ കാണാന്‍ സാധിച്ചത്. കലാപ്രതിഭകള്‍ വേദിയില്‍ സര്‍ഗ്ഗവസന്തം സൃഷ്ടിക്കുമ്പോള്‍ വടകരയിലേയും, സമീപ

ചോറോട് ചേന്ദമംഗലം ക്ഷേത്രക്കുളത്തിൽ മടപ്പള്ളി സ്വദേശി മുങ്ങിമരിച്ച നിലയിൽ

വടകര: ക്ഷേത്രക്കുളത്തില്‍ മടപ്പള്ളി സ്വദേശി മുങ്ങി മരിച്ചു. ചോറോട് ചേന്ദമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഇന്ന് രാവിലെ ആറ് മണിയോട് കൂടിയാണ് സംഭവം. മടപ്പള്ളി കൊറ്റത്ത്‌കൃഷ്ണന്റെ മകന്‍ വിനോദനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ട് വയസ്സായിരുന്നു. കുളക്കരയില്‍ വസ്ത്രങ്ങളും ഫോണും വാഹനവും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ

കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് വടകരയിലെ മത്സ്യത്തൊഴിലാളികള്‍

വടകര: കടലില്‍ ദുരൂഹസാഹചര്യത്തില്‍ നീന്തുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ മത്സ്യത്തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചു. തമിഴ്‌നാട് മധുര ദിണ്ടിഗല്‍ സ്വദേശി ധര്‍മരാജ് (43)നെയാണ് സാന്‍ഡ് ബാങ്ക്‌സിന് അടുത്ത് കടലില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് വടകര സാന്‍ഡ് ബാങ്ക്‌സ് തീരത്തുനിന്ന് അഞ്ചര നോട്ടിക്കല്‍ മൈല്‍ അകലെ ധര്‍മരാജിനെ കണ്ടെത്തിയത്. കടലില്‍ നീന്തുകയായിരുന്ന ഇയാളെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ വടകര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വടകര തോടന്നൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

വടകര: തോടന്നൂരില്‍ വയോധിക കിണറ്റിൽ വീണ് മരിച്ചു. ബിസ്മില്ല വീട്ടിൽ മറിയം ആണ് മരിച്ചത്. എഴുപത്തിരമണ്ട് വയസായിരുന്നു. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ വടകര ഫയര്‍ ഫോഴ്സ് റെസ്ക്യൂ നെറ്റിന്‍റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകളുടെ വീട്ടിലായിരുന്നു മറിയം താമസിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കാന്‍

വേളം പള്ളിയത്തുനിന്നു കാണാതായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി

വേളം: ഇന്നലെ മദ്രസയില്‍ പോയി മടങ്ങവേ കാണാതായ പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് കണ്ടെത്തിയത്. മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞ് മടങ്ങിയ കുട്ടിയെ ഇന്നലെ മുതലാണ് കാണാതായത്. വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെ കുട്ടിയെ വടകരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.