Tag: vadakara
വീട്ടുപേര് മാറിയതില്‍ സംശയം; വടകര മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്ക് തര്‍ക്കം
വടകര: മേപ്പയിലെ പോളിങ് ബൂത്തില്‍ വീട്ടു പേര് മാറിയതിനെ തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം. മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ 130-)ാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. ഉച്ചയ്ക്ക് 1ണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ ഗീത എന്ന സ്ത്രീയുടെ വീട്ടുപേര് മാറിയെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ കള്ളവോട്ട് ചെയ്യാനെത്തി എന്ന തരത്തില്‍ വാക്കുതര്‍ക്കം മാറി. തുടര്‍ന്ന്
‘വടകരയ്ക്കുവേണ്ടി എന്തുകൊണ്ട് കെ.മുരളീധരന്‍ എം.പി അത് ചെയ്തില്ല?’ എം.പിയുടെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ നടക്കാതെ പോയ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വടകരയില്‍ വികസന സംവാദം
വടകര: ഒന്നര പതിറ്റാണ്ട് കാലം വടകര ലോക്‌സഭാ മണ്ഡലത്തില്‍ എം.പിയുടെ ഇടപെടല്‍ ഇല്ലാത്തതു കാരണം നടക്കാതെ പോയ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും നാളെയുടെ വഴികളിലെ സ്വപ്‌ന പദ്ധതികള്‍ പങ്കുവെച്ചുംസംഘടിപ്പിച്ച വികസന സംവാദം നാടിന് പുതുമയായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. കേന്ദ്രാവിഷ്‌കൃത
അമിതവേഗത ചോദ്യം ചെയ്തു; വടകരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ, അക്രമത്തിന്റെ ദൃശ്യം പുറത്ത് (വീഡിയോ കാണാം)
വടകര: അടക്കാതെരുവില്‍ സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും മിനി ലോറി ഡ്രൈവറും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു തലശ്ശേരിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ‘ചീറ്റപ്പുലി’ ബസ് അമിത വേഗതയില്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോവുന്നത് ലോറി ഡ്രൈവര്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഏറെ നേരം ജീവനക്കാരും
തൊട്ടില്‍പ്പാലത്ത് എം.ഡി.എം.എയുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികള്‍ പിടിയില്‍; സംശയം തോന്നാതിരിക്കാന്‍ നാല് വയസുള്ള കുട്ടിയെ കൂടെ കൂട്ടി
വടകര: തൊട്ടില്‍പ്പാലത്ത് എം.ഡി.എം.എയുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. പതിയാരക്കര മുതലോളി ജിതിന്‍ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 96.44 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് വടകരയില്‍ വില്‍പ്പന നടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിനെ തുര്‍ന്ന് കുറ്റ്യാടി ചുരം ഭാഗത്ത്
കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ മുൻനിര പോരാളിയായിരുന്ന വടകര വീരഞ്ചേരി അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു
വടകര: വീരഞ്ചേരി സീയം ഹോസ്പിറ്റലിന് സമീപം അക്കംവീട് പറമ്പില്‍ ദീപിക അന്തരിച്ചു. നാല്‍പത് വയസ്സായിരുന്നു. കെ-റെയില്‍ വിരുദ്ധ ജനകീയ സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ സത്യനാഥന്റെയും രാധയുടെയും മകളാണ്. ഭര്‍ത്താവ്: സന്തോഷ്. മകള്‍: ദേവനന്ദ. സഹോദരങ്ങള്‍: ദീപക്, ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.
വടകരയില്‍ കോളേജ് അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
വടകര: ചെക്കോട്ടി ബസാറില്‍ അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അശോകം വീട്ടില്‍ അമയ .വി ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. മുക്കാളി സി.എസ്.ഐ ക്രിസ്റ്റ്യൻ മുള്ളർ വിമൻസ് കോളജ് അധ്യാപികയാണ്. അച്ഛന്‍: നാരായണ നഗരം പാങ്ങാട്ട് താഴക്കുനി വേണു. അമ്മ: ബിന്ദു (ശ്രീ നാരായണ കോളജ്, കീഴൽ). സഹോദരി: അനുസ്മയ (വിദ്യാർത്ഥിനി, സെൻട്രൽ യൂണിവേഴ്സിറ്റി,
കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്; അപകടം മുക്കാളിയിൽ
വടകര: മുക്കാളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പുറകില്‍ അതേ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു
വടകര: വടകര സ്വദേശി ഖത്തറിലെ ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്.
വടകര വഴിയാണോ യാത്ര? ദേശീയപാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം
വടകര: ദേശീയ പാതയില്‍ പെരുവാട്ടുംതാഴെ ജംഗ്ഷനില്‍ ഓവര്‍ ബ്രിഡ്ജിനായുള്ള പില്ലറില്‍ ഗാര്‍ഡര്‍ കയറ്റുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതല്‍ (ജൂൺ 25) ഒരാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഗാര്‍ഡര്‍ പില്ലറില്‍ കയറ്റുന്ന അര മണിക്കൂര്‍ സമയമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.
ഇടിച്ച ശേഷം കടന്നുകളഞ്ഞ് സ്കൂട്ടർ ഉടമ; ചേമഞ്ചേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍. വടകര സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് അപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച സ്കൂട്ടറിന്റെ ഉടമ കടന്ന് കളയുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് അപകടമുണ്ടായത്. ചേമഞ്ചേരി പെട്രോള്‍ പമ്പ് കഴിഞ്ഞ ഉടനുള്ള വളവില്‍ വച്ച് രാത്രി