Tag: Ulliyeri
എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ; പിടിയിലായത് മാസങ്ങൾക്ക് മുമ്പ് കൊയിലാണ്ടി പൊലീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത പ്രതി
ഉള്ളിയേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ. ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവർ ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മുഷ്താഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 0.65 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് സമാനമായ മയക്കുമരുന്ന് കേസിൽ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മുഷ്താഖ്. കുറുവങ്ങാട് ജുമാ മസ്ജിദിന്
ഉള്ള്യേരി 19ല്‍ റോഡിന് കുറുകെ പടര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായി മാവ്; പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്ന് യാത്രക്കാര്‍
ഉള്ള്യേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയ്ക്കരിക്കില്‍ ഉള്ളിയേരി -19 ല്‍ പൊയില്‍ താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും റോഡിന് കുറുകെയുള്ള മാവ് അപകടാവസ്ഥയില്‍. രാത്രിയും, പകലും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന റോഡില്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാവ് ഭീഷണിയാണ്. പടര്‍ന്ന് പന്തലിച്ച മരത്തിന് കീഴെയാണ് റോഡ് കുറുകെ കടക്കാനുള്ള സീബ്രാ ലൈനും ഉള്ളത്. കൂടാതെ
ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം, ഒടുവില്‍ കൂട്ടിയിടി; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് ആര്‍.ടി.ഒ
നടുവണ്ണൂര്‍: മത്സരയോട്ടത്തിനിടെ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്റ് ചെയ്തു. ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് റീജിയണല്‍ ആര്‍.ടി.ഒ മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. നന്മണ്ട റീജിയണല്‍ ആര്‍.ടി.ഒ രാജീവാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കാളിന്ദി ബസ്സിന്റെ ഡ്രൈവര്‍ പ്രേമദാസന്‍,
പിടിച്ചെടുത്തത് എഴുപതിനായിരം രൂപയോളം; ഉള്ളിയേരിയിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ
ഉള്ളിയേരി: പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിലായി. ഉള്ളിയേരി ബസ് സ്റ്റാന്റിന് സമീപമുള്ള കടമുറിയിൽ വച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പത്ത് പേരടങ്ങിയ സംഘത്തെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 70,400 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവരെ പിടികൂടിയത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത്തോളി പൊലീസ് ഉള്ളിയേരി പരിശോധന നടത്തിയത്.
ഉള്ള്യേരി എം.ഡിറ്റ് കോളേജിന് സമീപത്തുള്ള മലയില്‍ തീപ്പിടുത്തം
ഉള്ള്യേരി: എം.ഡിറ്റ് കോളേജിന് സമീപത്തുള്ള മലയില്‍ തീപ്പിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. വേനലില്‍ കരിഞ്ഞുണങ്ങിയ കാടുകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. എന്നാല്‍ കുറച്ചുസമയത്തുനേശഷം ആദ്യം തീപിടിച്ച പ്രദേശത്തിന് അടുത്തായി മറ്റൊരിടത്തും തീപ്പിടത്തമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയോര മേഖലയില്‍ അടിക്കാടുകള്‍ക്കും മലകള്‍ക്കും തീപ്പിടിക്കുന്ന സംഭവങ്ങള്‍
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
ഉള്ള്യേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ കുറ്റൂളി പൂയികുന്നില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൊറയൂര്‍ സ്വദേശി പുല്‍പറ്റകണ്ടം കുളത്തില്‍ മുഹമ്മദ് റാഷിദ് ആണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മൈസൂരില്‍ പോയി തിരികെ നാട്ടിലേക്ക് വരികയായിരുന്നു. മുക്കം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് എതിരെ വന്ന ലോറിയില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ പൊടി പാറി; ഉള്ളിയേരിയില്‍ വീടിന് തീയിടുകയും കസേരകള്‍ കിണറ്റിലിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍
ഉള്ളിയേരി: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ അസഭ്യം പറയുകയും വീടിന് തീയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസ് (25) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ അരീക്കോടുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസമായിരുന്നു. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകന്‍ മനാട് എടക്കുടി അച്യുതന്‍ നായര്‍ അന്തരിച്ചു
ഉള്ള്യേരി: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകന്‍ മനാട് എടക്കുടി അച്യുതന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. കക്കഞ്ചേരി കയര്‍ സഹകരണ സംഘം ഡയരക്ടര്‍, കക്കഞ്ചേരി ക്ഷീരസഹകരണ സംഘം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ചു. ഭാര്യമാര്‍: നാരായണി, പരേതയായ കമല. മക്കള്‍: ദാസന്‍ ,പ്രബീഷ് കുമാര്‍, ഷൈജു, പരേതയായ സരള. മരുമക്കള്‍:
ഒന്നാം സമ്മാനം ഗോള്‍ഡ് കോയിന്‍ ബാലുശ്ശേരി സ്വദേശിനിയ്ക്ക്; വോയിസ് ഓഫ് മുണ്ടോത്ത് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചൊരുക്കിയ സമ്മാനക്കൂപ്പണ്‍ പദ്ധതി നറുക്കെടുത്തു
ഉള്ള്യേരി: വോയിസ് ഓഫ് മുണ്ടോത്ത് ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ സമ്മാനക്കൂപ്പണ്‍ പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുണ്ടോത്ത് അങ്ങാടിയിലാണ് നറുക്കെടുപ്പ് നടന്നത്. കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ടിങ് കെയര്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് സമാഹാരണത്തിനായാണ് സമ്മാനക്കൂപ്പണ്‍ പദ്ധതി നടത്തിയത്. ഒമ്പതാം വാര്‍ഡ് മെമ്പര്‍ കെ.എംസുധീഷ്,
നാറാത്ത് പുതിയോട്ടില്‍ ആദില്‍ അന്തരിച്ചു
ഉള്ള്യേരി: നാറാത്ത് പുതിയോട്ടില്‍ ആദില്‍ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉപ്പ: പരേതനായ ഇഫ്ളു റഹ്മാന്. ഉമ്മ: ചേലിയ എടച്ചേരി ഹസീന. അഫീഫ സഹോദരിയാണ്. അജ്മൽ പേരാമ്പ്ര സഹോദരി ഭർത്താവാണ്. മൃതദേഹം ഇന്ന് വൈകുന്നേരം 4.30ന് മുണ്ടോത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.