Tag: U Rajeevan
കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു രാജീവൻ മാസ്റ്ററെന്ന് കെ.പി.സി.സി പ്രസിഡന്റ്; മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും പുരസ്‌ക്കാര സമർപ്പണവും
കോഴിക്കോട്: കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു യു..രാജീവനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പുരസ്‌ക്കാര സമർപ്പണവും കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അതുല്യ സേവനവും അമൂല്യ രാഷ്ട്രീയ വീക്ഷണങ്ങളുമായി കടന്നു പോയ
സൗമ്യതയും സജീവതയും കൊണ്ട് സംഘടന രംഗത്ത് കഴിവുതെളിയിച്ച കൊയിലാണ്ടിക്കാരന്‍, യു.രാജീവന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം
കൊയിലാണ്ടിയുടെ വികസന രാഷ്ട്രീയത്തില്‍ സങ്കുചിത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനപക്ഷത്തിന്റെ ശബ്ദമായിരുന്ന യു.രാജീവന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം. അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹത്തിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചത്. മാര്‍ച്ച് 25ന് അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപോയത്. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂളിലെ
കൊയിലാണ്ടിയിൽ ഇനി ഫുട്ബോളിന്റെ നാളുകൾ; യു.രാജീവൻ മാസ്റ്റര്‍ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസുമായി യൂത്ത് കോൺഗ്രസ്, പോസ്റ്റർ പ്രകാശനത്തിന് വി.ഡി.സതീശൻ എത്തി
കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന യു.രാജീവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. പ്രതിപക്ഷനേതാവ് വി.ടി.സതീശനാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനത്തിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താനൊരുങ്ങുന്നത്. ഒന്നാം സമ്മാനം 1,00001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5,0001 രൂപയും ട്രോഫിയുമാണ്.
യു.രാജീവന്‍ മാഷിന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക്; കൊയിലാണ്ടി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം
കൊയിലാണ്ടി: അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ മാഷിന്റെ മൃതദേഹം രാവിലെ കോഴിക്കോട് ഡി.സി.സി ഓഫീസിലെത്തിക്കും. രാവിലെ ഒമ്പത് മണിമുതല്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. അരമണിക്കൂറിന് ശേഷം മൃതദേഹം ജന്മനാടായ കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10.30 മുതല്‍ പൊതുദര്‍ശനം വെക്കും. തുടര്‍ന്ന് 11 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക്