Tag: trolling

Total 2 Posts

ട്രോളിംഗ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ; ഇനിയുള്ള 52 ദിവസം കടലിൻ്റെ മക്കൾക്ക് വറുതിയുടെ കാലം

കൊയിലാണ്ടി: ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കരയിലും കടലിലും നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫിഷറീസ് വകുപ്പ് നേരത്തെ നല്‍കിക്കഴിഞ്ഞു. പതിവുപോലെ ഇത്തവണയും 52 ദിവസമാണ് മത്സ്യബന്ധനത്തിനുള്ള നിരോധന കാലയളവ്. ഞായറാഴ്ച അർധരാത്രിയോടെ മത്സ്യബന്ധനത്തിന് പോയ എല്ലാ ബോട്ടുകളും ഹാർബറുകളിൽ തിരിച്ചെത്തണമെന്നാണ് കർശന നിര്‍ദേശം. ആഴക്കടലില്‍ മീൻപിടിത്തത്തിന് പോയിട്ടുള്ള യന്ത്രവത്കൃത ബോട്ടുകള്‍ മിക്കതും

ബോട്ടുകൾ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും, പ്രതീക്ഷയോടെ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ

കൊയിലാണ്ടി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഐസുകൾ നിറച്ചു