Tag: Train
കുടയില്‍ കാറ്റുകുടുങ്ങി ട്രെയിനിലേക്ക് തെറിച്ച് പോയി; രക്ഷിക്കാനായി അമ്മക്കൈകള്‍ നീളും മുമ്പേ അപകടം; ആനന്ദിന്റെ മരണത്തില്‍ വിറങ്ങലിച്ച് കൊയിലാണ്ടി
കൊയിലാണ്ടി: പന്തലായനിയില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചത് അമ്മയ്‌ക്കൊപ്പം പാളത്തിനരികില്‍ നില്‍ക്കുമ്പോള്‍. പന്തലായനി യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദ് (13) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്‌കൂള്‍ വിട്ട ശേഷം അമ്മയ്‌ക്കൊപ്പം നടന്ന് പോകുകയായിരുന്നു ആനന്ദ്. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും പാളത്തിന്
കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പതിനൊന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു
കൊയിലാണ്ടി: പന്തലായനിയില്‍ ട്രെയിന്‍ തട്ടി പതിനൊന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. പന്തലായനി യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആനന്ദ് ആണ് മരിച്ചത്. കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിന് സമീപത്തെ റെയിൽവേ പാളത്തിന് സമീപമാണ് അപകടമുണ്ടായത്. അമ്മയുടെ കൂടെ നടന്ന് പോകുമ്പോള്‍ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Updating…
ടിക്കറ്റ് വിൽക്കാൻ ആളില്ല; പുനരാരംഭിക്കുന്നതിന് മുൻപ് വീണ്ടും അടച്ച് ചേമഞ്ചേരി ഹാൾട്ട് സ്റ്റേഷൻ
ചേമഞ്ചേരി: യാത്രക്കാരായി വീണ്ടും ദുരിതത്തിൽ ആക്കി ചേമഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കുന്നു. ടിക്കറ്റ് നല്കാൻ ഏജന്റുമാരില്ലാതായതോടെയാണ് ചേമഞ്ചേരിയിൽ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കേണ്ടി വരുന്നത്. യാത്രക്കാരുടെ നിരന്തരമായ സമ്മര്‍ദ്ദം മൂലം ഈയടുത്താണ് ചേമഞ്ചേരി, വെള്ളക്കറക്കാട് സ്റ്റേഷനുകളില്‍ കോവിഡിന് ശേഷം വീണ്ടും തീവണ്ടി നിര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയത്.എന്നാൽ ജൂലൈ നാലോടെ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന 06456
ഷൊര്‍ണ്ണൂരില്‍ ട്രെയിനില്‍ നിന്ന് വീണ് അത്തോളി സ്വദേശി മരിച്ചു
അത്തോളി: ഷൊര്‍ണ്ണൂരില്‍ ട്രയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകന്‍ ഫസലുറഹ്‌മാന്‍ (35) ആണ് മരിച്ചത്. ഏര്‍വാടിയിലേക്ക് നേര്‍ച്ചക്ക് പോയി വരും വഴിയാണ് അപകടം. പിതാവ്: പരേതനായ പറമ്പിന്‍ തൊടിക മമ്മത് കോയ. സഹോദരങ്ങള്‍: ഫൈസല്‍ ഫസല്‍ (ഇരുവരും ദുബായ്).
ഇരിങ്ങലിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിന്‍തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് ചേക്കിന്‍ താഴ പള്ളിക്ക് സമീപമാണ് യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ഉടലും തലയും വേര്‍പ്പെട്ട നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം
പയ്യോളിയില്‍ ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു
പയ്യോളി: ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു. റെയില്‍ സ്‌റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 12.29 ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്‌സ്പ്രസ് തട്ടിയാണ് അജ്ഞാതന്‍ മരിച്ചത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരിച്ചയാള്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണെന്നും പയ്യോളി പൊലീസ് പറഞ്ഞു.
ട്രെയിനിനും ട്രാക്കിനുമിടയില്‍ ജീവന്‍ കയ്യില്‍പ്പിടിച്ച് തൂങ്ങിക്കിടന്ന് വയോധികന്‍; താങ്ങിപ്പിടിച്ച് ട്രെയിനൊപ്പം ഓടി പേരാമ്പ്ര സ്വദേശി സജീര്‍- വീഡിയോ കാണാം
പേരാമ്പ്ര: കര്‍ണ്ണാടകയിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ മരണം മുന്നില്‍ക്കണ്ട് തൂങ്ങിക്കിടക്കുകയായിരുന്ന വയോധികനെ പേരാമ്പ്ര സ്വദേശി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ട്രെയിനില്‍ നിന്ന് വീണ വയോധികന്‍ വാതിലില്‍ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു. ഈ കാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ സജീര്‍
ട്രെയിനില്‍ നിന്ന് വീണ വയോധികനെ ഓടിയെത്തി താങ്ങിപ്പിടിച്ച് രക്ഷിച്ചു; പേരാമ്പ്ര സ്വദേശി സജീറിന് അഭിനന്ദന പ്രവാഹം
പേരാമ്പ്ര: ട്രെയിനില്‍ നിന്ന് വീണ വയോധികനെ രക്ഷിച്ച കടിയങ്ങാട് സ്വദേശിക്ക് അഭിനന്ദന പ്രവാഹം. കര്‍ണ്ണാടകയിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ട്രെയിനില്‍ നിന്ന് വീണ വയോധികന്‍ വാതിലില്‍ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു. ഈ കാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ സജീര്‍ ദൂരെ
കൊയിലാണ്ടിയില്‍ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശി മുഹമ്മദ് നിഹാല്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശിയായ യുവാവ്. കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. 19 വയസാണ്. സുഹൃത്തുക്കളൊടൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു നിഹാല്‍. ഇതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോണ്‍ഗ്രസ് നേതാക്കള്‍ മുക്കുപണ്ടം പണയംവെച്ചു പണം തട്ടി; ആരോപണ വിധേയനായ അപ്രൈസര്‍ കോഴിക്കോട് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കോഴിക്കോട്: ഗ്രാമീണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ മുക്കം സ്വദേശി മോഹനനാണ് (57) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വര്‍ണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട്