ഷൊര്‍ണ്ണൂരില്‍ ട്രെയിനില്‍ നിന്ന് വീണ് അത്തോളി സ്വദേശി മരിച്ചു


അത്തോളി: ഷൊര്‍ണ്ണൂരില്‍ ട്രയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കൂനഞ്ചേരി നീലിയേടത്ത് ജമീലയുടെ മകന്‍ ഫസലുറഹ്‌മാന്‍ (35) ആണ് മരിച്ചത്. ഏര്‍വാടിയിലേക്ക് നേര്‍ച്ചക്ക് പോയി വരും വഴിയാണ് അപകടം.

പിതാവ്: പരേതനായ പറമ്പിന്‍ തൊടിക മമ്മത് കോയ. സഹോദരങ്ങള്‍: ഫൈസല്‍ ഫസല്‍ (ഇരുവരും ദുബായ്).