Tag: Train
മുക്കാളിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ടു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
വടകര: ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ വിവേക് ആണ് മരിച്ചത്. ട്രെയിൻ മുക്കാളിയിൽ എത്തിയപ്പോഴാണ് സഹയാത്രികനായ മുഫാദൂർ ഇസ്ലാം എന്നയാൾ വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്. ഇയാൾ ആസാം സ്വദേശി ആണ്. ഗുരുതരമായി പരിക്കേറ്റ വിവേകിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ
പുതുപ്പണത്ത് വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ ; അപകടത്തിൽ പെട്ടത് അയനിക്കാട് സ്വദേശി
വടകര: പുതുപ്പണം ട്രെയിൻ തട്ടി വയോധിക മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ തറേമ്മൽ ജമീലയാണ് മരിച്ചത്. അറുപതു വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വടകര പുതുപ്പണം ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള പെട്രോൾ പമ്പിന് പിറകിലെ റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്.
കാമുകിയെ വിളിച്ച് സമയം പോയതറിഞ്ഞില്ല, യാത്ര ചെയ്യേണ്ട ട്രയിന്‍ പോയതോടെ തന്ത്രം മെനഞ്ഞു; വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ ബോംബുണ്ടെന്ന് വ്യാജസന്ദേശമയച്ച ഇരുപതുകാരനെ മണിക്കൂറുകള്‍ക്കകം കുടുക്കി കോഴിക്കോട് റെയില്‍വേ പൊലീസ്
കോഴിക്കോട്: ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ ഇരുപതുകാരന്‍ കോഴിക്കോട് അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ നദിയ ജില്ലക്കാരനായ സൗമിത്ര മൊണ്ടല്‍ (20) ആണ് അറസ്റ്റിലായത്. വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് രണ്ടുപേര്‍ കണ്ണൂരില്‍ വെച്ച് പറയുന്നത് കേട്ടെന്ന് പോലീസിന്റെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ മുഖേന അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍നിന്ന് ചെന്നൈയിലേയ്ക്കുള്ള
മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
പയ്യോളി: മൂരാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് മൂന്നുമണിയോടെയായിരുന്നു അപകടം. ഇരിങ്ങള്‍ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവിമുണ്ടും കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഏതാണ്ട് എഴുപത് വയസ് പ്രായം കണക്കാക്കുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
തിരുവങ്ങൂരില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു; മരിച്ചത് കാപ്പാട് സ്വദേശി
കാപ്പാട്: തിരുവങ്ങൂരില്‍ ട്രെയിന്‍തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കാപ്പാട് നോര്‍ത്ത് വികാസില്‍ പാണലില്‍ താമസിക്കും മുണ്ടക്കല്‍ അബ്ദുറഹ്‌മാന്‍ (68) ആണ് മരണപ്പെട്ടത്. തിരുവങ്ങൂര്‍ ജുമാമസ്ജിദില്‍ നിന്ന് അസര്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ വീട്ടിനടുത്തുവെച്ച് ട്രെയിന്‍തട്ടി മരണപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഭാര്യ: ഖദീജ പുതിയങ്ങാടി. മക്കള്‍: അഫ്‌സല്‍, അര്‍ഷാദ്, അര്‍ഷിദ. മരുമക്കള്‍: അനുഷ പുതിയങ്ങാടി,
ഇരിങ്ങലില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍
പയ്യോളി: ഇരിങ്ങലില്‍ ട്രെയിന്‍തട്ടി യുവാവ് മരിച്ച നിലയില്‍. കിഴക്കയില്‍ കോളനി ഏറം വള്ളി അഗേഷ് അശോക് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ആര്‍.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അശോകന്‍. അമ്മ: ഇന്ദിര. സഹോദരന്‍: അശ്വന്ത്. Also Read: ‘ഇത് പ്രണയത്തിന്റെ
കോഴിക്കോട്, വടകര സെക്ഷനുകളില്‍ ഉള്‍പ്പെടെ ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്; ജാഗ്രത നിര്‍ദേശം നല്‍കി
വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് മുന്‍പത്തേതിലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സെക്ഷനുകളില്‍ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒരുമാസം ശരാശരി മൂന്നു തവണയെങ്കിലും കല്ലേറ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കല്ലേറില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ടെയിനിന്
കൊല്ലം റെയിൽവെ ഗേറ്റിന് സമീപം യുവതിയും പിഞ്ചുകുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച സംഭവം: നടേരിയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം
കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ യുവതിയും ഒരുവയസുള്ള മകളും ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ നടേരിയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. നടേരി മരുതൂര്‍ സ്വദേശിയായ എരഞ്ഞോളികണ്ടി പ്രബിതയുടെയും മകള്‍ അനുഷികയുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യം ഉന്നയിച്ചാണ് കൗണ്‍സില്‍ രൂപീകരിച്ചത്. നവംബര്‍ 30 നായിരുന്നു പ്രബിതയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലത്ത് ട്രെയിന്‍ തട്ടിമരിച്ച അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു. സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ പ്രവിതയെയും (35) മകള്‍ അനിഷ്‌ക (ഒരു വയസ്)യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ദല്‍ഹി കൊച്ചുവേളി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓടുന്ന ട്രെയിനില്‍ നിന്ന് ചാടല്ലേ, നിങ്ങള്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും പണികിട്ടും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന് ചാടിയിറങ്ങിയപ്പോള്‍ പരിക്കേറ്റത് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരന്
കൊയിലാണ്ടി: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങരുത് എന്നാണ് റെയില്‍വേ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ചാടിയിറങ്ങുന്ന ആള്‍ക്ക് അപകടമുണ്ടാകും എന്നതിനാലാണ് ഇത്. എന്നാല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയാല്‍ ചാടിയിറങ്ങുന്നയാള്ക്ക് മാത്രമല്ല, പുറത്ത് നില്‍ക്കുന്നവര്‍ക്കും അപകടമായേക്കാം. അത്തരമൊരു സംഭവമാണ് ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന 12602 നമ്പര്‍ ചെന്നൈ മെയില്‍