Tag: Train Hit
മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു
പയ്യോളി: മൂരാട് ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു. മൂരാട് ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നാണ് നിന്നാണ് യുവതി വീണത്. പയ്യോളി പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ചേമഞ്ചേരിയില്‍ ട്രെയിന്‍തട്ടി മരിച്ചത് പൊയില്‍ക്കാവ് സ്വദേശി; സംസ്‌കാരം ഇന്ന്
ചേമഞ്ചേരി: പൊയില്‍ക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപന്‍ ട്രെയിന്‍തട്ടി മരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ലോറി ഡ്രൈവറായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായായിരുന്നു സംഭവം. ചെന്നൈ എഗ്മോര്‍ ട്രെയിനാണ് ഇടിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. ഭാര്യ: വര്‍ഷ. മകള്‍: തൃഷ. പരേതരായ
കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് പുളിയഞ്ചേരി സ്വദേശി
കൊയിലാണ്ടി: കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി സ്വദേശിയായ കുന്നുമ്മല്‍ താഴെ സതീശന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിഎട്ട് വയസായിരുന്നു. ഇന്നലെ ആറുമണിയോടെ മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് തട്ടിയാണ് സതീശന്‍ മരണപ്പെട്ടത്. വൈകുന്നേരം പുളിയഞ്ചേരിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിതറിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന്
ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് തൊട്ടുതാഴെയായി ഇന്ന് 6.15ഓടെയാണ് നാട്ടുകാരാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസിലും ഫയര്‍ സ്റ്റേഷനിലും വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും മാറ്റിയിട്ടില്ല. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയ മൃതദേഹം മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും.
2023ല്‍ കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരണപ്പെട്ടത് 20ലേറെ പേര്‍; ഭൂരിപക്ഷവും പുരുഷന്മാര്‍, കൂട്ടത്തില്‍ 17കാരനും
കൊയിലാണ്ടി: കഴിഞ്ഞവര്‍ഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടത് ഇരുപതിലേറെ ആളുകള്‍. വെങ്ങളത്തിനും മൂരാട് പാലത്തിനും ഇടയിലാണ് ഇത്രയേറെ മരണങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും പുരുഷന്മാരാണ് മരണപ്പെട്ടത്. അതും മുപ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍. 2023ന്റെ തുടക്കത്തില്‍ ജനുവരി മാസമാണ് ട്രെയിന്‍ തട്ടിയതിനെ തുടര്‍ന്ന് ഏറ്റവുമധികം പേര്‍ മരണപ്പെട്ടത്. ആറ് മരണങ്ങളാണ് ജനുവരിമാസമുണ്ടായത്. ആറും പുരുഷന്മാര്‍.
കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം സ്ത്രീ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം സ്ത്രീ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. രാവിലെ പതിനൊന്നരയോടെയാണ് ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പൊലീസും സ്ഥലത്തുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
ബന്ധു മരിച്ചതിന് പിന്നാലെ കാണാതായി; മണിക്കൂറുകള്‍ക്കുശേഷം വയോധികയുടെ മൃതദേഹം പൊയില്‍ക്കാവ് റെയില്‍വേ ട്രാക്കില്‍
പൊയില്‍ക്കാവ്: പൊയില്‍ക്കാവില്‍ വയോധിക റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കാനത്തില്‍ കുനിയില്‍ പെണ്ണൂട്ടി അമ്മയാണ് മരിച്ചത്. എണ്‍പത് വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെ പൊയില്‍ക്കാവ് പഴയ വില്ലേജ് ഓഫീസിന് സമീപത്തായാണ് മൃതദേഹം കണ്ടത്. ഒക്ടോബര്‍ 26ന് പെണ്ണൂട്ടിയുടെ മകളുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. രാത്രി 12 മണിയോടെ ബന്ധുക്കളെല്ലാം അവിടേക്ക് പോയെങ്കിലും ഇവര്‍ പോകാന്‍ തയ്യാറായില്ല.
കല്ലായിയില്‍ ട്രെയിന്‍തട്ടി രണ്ട് പേര്‍ മരണപ്പെട്ടത് ട്രാക്കിലിരുന്ന് മദ്യപിക്കവെ; മദ്യപിക്കാനുപയോഗിച്ച ഗ്ലാസും കുപ്പിയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു
കോഴിക്കോട്: കല്ലായില്‍ ട്രയിന്‍തട്ടി രണ്ട് പേര്‍ മരണപ്പെട്ടത് ട്രാക്കിലിരുന്ന് മദ്യപിക്കവെ. കൂടെയുണ്ടായിരുന്ന കൊല്ലം ജില്ലയില്‍ നിന്നുള്ള ഷാഫി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രദേശത്ത് പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും മദ്യപിക്കാനുപയോഗിച്ച ഗ്ലാസും കുപ്പിയും പൊലീസ് കണ്ടെടുത്തു. കോഴിക്കോട് നിന്നും ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ ആണ് തട്ടിയത്. ഇന്ന്
കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് സില്‍ക്ക് ബസാര്‍ സ്വദേശി
കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ ഇന്നലെ സന്ധ്യയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. സില്‍ക്ക് ബസര്‍ പടിഞ്ഞാറയില്‍ ജംഷീദാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. വൈകുന്നേരം 6.45 ഓടെയായിരുന്നു സില്‍ക്ക് ബസാറിനു സമീപം യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബൈക്ക് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. നേരത്തെ കൊയിലാണ്ടിയിലെ പഴയ ശോഭികയില്‍ ജോലി ചെയ്തിരുന്നു
എല്ലാവരോടും നല്ല സൗഹൃദം, നാട്ടിലെ പരിപാടികളില്‍ സജീവ സാന്നിധ്യം; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്, മൃതദേഹം സംസ്‌കരിച്ചു
പയ്യോളി: പയ്യോളിയില്‍ ഞായറാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ മൃതദേഹം സംസ്‌കരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. നാട്ടില്‍ ഇല്ലാതിരുന്ന സഹോദരന്‍ എത്താനായി കാത്തിരുന്നതിനാലാണ് സംസ്‌കാരം വൈകിയത്. ദീപ്തിയുടെ അപ്രതീക്ഷിത മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദങ്ങള്‍ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്നു