Tag: Traffic Block
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദേശീയപാതയില്‍ അയനിക്കാട് മുതല്‍ പയ്യോളി വരെ വന്‍ ഗതാഗതകുരുക്ക്
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് മുതല്‍ പയ്യോളി വരെ വന്‍ ഗതാഗതകുരുക്ക്. വടകര-പയ്യോളി സര്‍വ്വീസ് റോഡില്‍ ബസ് ബ്രേക്ക് ഡൗണായതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം. വൈകിട്ട് തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. ഏതാണ്ട് മൂന്നോളം ആംബുലന്‍സുകള്‍ കുരുക്കില്‍ പെട്ട് കിടക്കുകയാണ്. പുതുവത്സര ആഘോഷങ്ങള്‍ക്കായി വൈകുന്നേരത്തോടെ ആളുകള്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്. ഇതോടെ ദീര്‍ഘദൂര യാത്രക്കാര്‍
ഇരുഭാഗങ്ങളിലും സര്‍വ്വീസ് റോഡുവഴി വാഹനങ്ങള്‍ കടന്നുപോകാനാവുന്നില്ല; ദേശീയപാതയില്‍ മൂരാട് വന്‍ഗതാഗതക്കുരുക്ക്
പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് വന്‍ ഗതാഗതക്കുരുക്ക്. കണ്ണൂര്‍ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന സര്‍വ്വീസ് റോഡുകളില്‍ വാഹനങ്ങള്‍ ഏറെ നേരമായി കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായി കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ നിരതെറ്റിച്ച് കണ്ണൂര്‍ ഭാഗത്തേക്കുള്ള
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊയിലാണ്ടിയില്‍ വന്‍ ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വന്‍ ഗതാഗതക്കുരുക്ക്. രാവിലെ തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. ഇതോടെ ദീര്‍ഘദൂരയാത്രക്കാരടക്കം നിരവധി പേര്‍ വലഞ്ഞു. നിലവില്‍ ചെറിയ വാഹനങ്ങള്‍ പോലും മെല്ലെയാണ് നീങ്ങുന്നത്. ഓണഘോഷത്തിന്റെ ഭാഗമായുള്ള തിരക്കാണ് കുരുക്കിന് പ്രധാന കാരണം. വടകര ഭാഗത്തേക്ക് മൂടാടി പാലക്കുളം വരെയും, കോഴിക്കോട് ഭാഗത്തേക്ക് പതിനാലാം മൈല്‍ വരെയും നീണ്ട കുരുക്കാണ്. കോഴിക്കോട്, കണ്ണൂര്‍
മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ ചെങ്ങോട്ടുകാവില്‍ വന്‍ ഗതാഗതക്കുരുക്ക്
ചെങ്ങോട്ടുകാവ്: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് മുകളില്‍ ലോറി കുടുങ്ങി. ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി നിന്നുപോകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. കൊയിലാണ്ടി ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും വലിയ തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. ലോറിയെ മറികടന്ന് വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ പ്രയാസം നേരിടുന്നുണ്ട്. Summary: Heavy traffic jam
വടകരയ്ക്കും കോഴിക്കോടിനുമിടയിലെ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം
വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര – കോഴിക്കോട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
നന്തി മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ മൂടാടി മുതല്‍ തിക്കോടി വരെ വാഹനങ്ങളുടെ നീണ്ടനിര
നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തില്‍ ലോറി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. കൊയിലാണ്ടി ഭാഗത്തേക്ക് മൂടാടി വരെയും മറുഭാഗത്ത് തിക്കോടി വരെയും വാഹനങ്ങളുടെ നീണ്ട
മൂരാട് പാലത്തിന് മുകളിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി.ബി കാറിന് മുകളിൽ വീണ് അപകടം; ദേശീയപാതയിൽ വൻ ഗതാഗത തടസം
വടകര: മൂരാട് പാലത്തില്‍ ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന ജെസിബി കാറിന് മുകളില്‍ തട്ടി അപകടം. പാലത്തിന്റെ കൈവരിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ 5.45നാണ് സംഭവം. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. വാഹനങ്ങള്‍ വടകര- മണിയൂര്‍, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.
തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
ചേമഞ്ചേരി: തിരുവങ്ങൂരില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത്. രണ്ട് വണ്ടികളുടെയും ഡ്രൈവര്‍മാര്‍ക്കും പാസഞ്ചര്‍ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാസഞ്ചര്‍ ഓട്ടോറിക്ഷ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടത് വശത്ത് കൂടെ ഓടിയിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ പെട്ടെന്ന് തെറ്റായ വശത്തേക്ക് കടക്കുകയും ഗുഡ്‌സുമായി
ആനക്കുളത്ത് പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം; വൈദ്യുതി പൂർണ്ണമായും നിലച്ചു
കൊയിലാണ്ടി: ആനക്കുളം ദേശിയ പാതയിൽ പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് അപകടം. റോഡിൽ നിന്ന് തെന്നി വാഹനം പോസ്റ്റിൽ പോയി ഇടിച്ചാണ് അപകടം. പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതി പൂർണ്ണമായും നിലച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് ആനക്കുളം ദേശീയപാതയിൽ വൻ ഗതാഗതകുരുക്കുണ്ടായി. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന്
നഗരമധ്യത്തില്‍ ലോറി ബ്രേക്ക് ഡൗണായി, കൊയിലാണ്ടിയില്‍ വന്‍ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: ലോറി ബ്രേക്ക് ഡൌണായതിനെ തുടര്‍ന്ന് കൊയിലാണ്ടി നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ അടുത്ത് റൗണ്ട് എമ്പോര്‍ട്ടനടുത്താണ് ലോറി ബ്രേക്ക് ഡൗണായത്. കൊയിലാണ്ടി സിവില്‍ സ്‌റ്റേഷനടുത്ത് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടന്ന് പോവാന്‍ കഴിയുന്നില്ല. ഒരു മണിക്കൂറിനടുത്തായി ഗതാഗത തടസം നേരിടുന്നു. ലോറി ക്രയിന്‍ ഉപയോഗിച്ച് നീക്കിക്കൊണ്ടിരിക്കുകയാണ്.