Tag: TP Ramakrishnan
പതിറ്റാണ്ടു നീണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായി; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍
പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്, വടകര എംപി കെ മുരളീധരന് എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി
‘കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്, എത്രയും പെട്ടെന്ന് സ്ഥലമേറ്റെടുത്ത് പ്രവൃത്തി പൂര്‍ത്തിയാക്കണം’; കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് വികസനം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ച് ടി.പി.രാമകൃഷ്ണന് എം.എല്‍.എ, മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം-നെല്ല്യടി-മേപ്പയ്യൂര്‍ റോഡിന്റെ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പേരാമ്പ്ര എം.എല്‍.എയും മുന്‍ മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്. സബ്മിഷനായാണ് അദ്ദേഹം സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. റോഡ് വികസന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്ക് മറുപടി നല്കി. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ
പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവ് നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന് അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന് അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി സൗമിനിയുടെ ഭര്‍ത്താവാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കള്‍: നീനു, കൃഷ്ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി), അഭിനന്ദ് (കല്ലോട്,മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍. സംസ്കാരം ഞായറാഴ്ച
‘പുല്ലാവൂരിലെ നെയ്മറിന്റെ കട്ടൗട്ട് കണ്ടപ്പോൾ ഓർമ്മ വന്നത് മുസ്ലീം ലീഗിനെ’; ഒറ്റ പോസ്റ്റില്‍ ബ്രസീല്‍ ആരാധകരെയും മുസ്ലിം ലീഗിനെയും ട്രോളി ടി.പി. രാമകൃഷ്ണന് എം.എല്‍.എ
പേരാമ്പ്ര: ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൽ മാത്രം ബാക്കിനിൽക്കെ പ്രിയ താരങ്ങളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും പലയിടങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചതാണ് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുല്ലാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന് കട്ടൗട്ട്. ഇതിന് സമീപമായി ബ്രസീൽ ആരാധകർ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് പിന്നീട് സ്ഥാപിച്ചിരുന്നു. കട്ടൗട്ടുകളിൽ ആരാധർ പരസ്പരം വീറും