Tag: thurayoor
”ജാതി സെന്‍സെസ് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത”; ഭാരതീയ ദളിത് കോണ്‍ഗ്രസ് തുറയൂര്‍ കണ്‍വന്‍ഷനില്‍ ഇ.കെ.ശീതള്‍രാജ്
തുറയൂര്‍: ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക പിന്നോകാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനു ജാതി സെന്‍സെസ് നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ.ശീതള്‍ രാജ് പറഞ്ഞു. അത് നടപ്പിലാക്കാന്‍ ഇന്ത്യ മുന്നണി 2024ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തുന്നതിനായി പിന്നോക്ക ജന വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുറയൂര്‍ മണ്ഡലം
അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള തുറയൂര്‍ പാറക്കൂല്‍ മുത്തന്‍പ്പന്‍ കാവിനൊപ്പം ഇനി മനോഹരമായ തീര്‍ത്ഥക്കുളവും
തുറയൂര്‍: തുറയൂര്‍ ഇടിഞ്ഞകടവ് പാറക്കൂല്‍ ശ്രീ മുത്തപ്പന് ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. ലോഹയാണ് തീര്‍ത്ഥക്കുളം സമര്‍പ്പിച്ചത്. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണം 2012-ല്‍ കഴിഞ്ഞതിന് ശേഷം ക്ഷേത്രം നടപ്പന്തല്‍, തിടപ്പള്ളി എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ജില്ലയില്‍ തന്നെ കാവ്
ഫാര്‍മസിസ്റ്റാവാന്‍ യോഗ്യതയുണ്ടോ? തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജോലി ഒഴിവുണ്ട്; വിശദവിവരങ്ങളറിയാം
തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്ന പോസ്റ്റില്‍ ഒരൊഴിവാണുള്ളത്. പി.എസ്.സി നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 26ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍
തുറയൂർ കുലുപ്പയിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അന്തരിച്ചു
തുറയൂർ: ഹൃദയാഘാതത്തെ തുടർന്ന് തുറയൂർ കുലുപ്പ സ്വദേശിയായ യുവാവ് അന്തരിച്ചു. കുലുപ്പ തയ്യുള്ള പറമ്പിൽ അനൂപ് ആണ് മരിച്ചത്. 32 വയസാണ്. പരേതനായ കുഞ്ഞികണ്ണന്റെയും ശാരദയുടെയും മകനാണ്. അനുഷയാണ് സഹോദരി. ഷിംനേഷ് ഇരിങ്ങൽ സഹോദരി ഭർത്താവ്. Summary: young man died of heart attack in Thurayur Kuluppayil
വയ്യാ എന്ന് പറഞ്ഞ് കോളേജിൽ നിന്ന് നേരത്തെ വീട്ടിൽ വന്നു; സുഹൃത്തുക്കൾക്ക് സന്ദേശമയച്ചശേഷം തൂങ്ങിമരിച്ചു; തുറയൂരിലെ വിദ്യാർത്ഥിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
തുറയൂർ: പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ തുറയൂരിലെ എളാച്ചിക്കണ്ടി നെെസയെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെത്തിയ നെെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നെെസയെ വീടിനകത്ത് തൂങ്ങിമരിച്ച