Tag: thiruvangoor hss

Total 6 Posts

ഹൈസ്‌കൂള്‍ വിഭാഗം അറബന മുട്ടില്‍ ആധിപത്യം നിലനിര്‍ത്തി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം

തിരുവങ്ങൂര്‍: ഹൈസ്‌കൂള്‍ വിഭാഗം അറബന മുട്ടില്‍ കഴിഞ്ഞ 28 വര്‍ഷമായി സംസ്ഥാന തലത്തില്‍ മത്സരിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. സംസ്ഥാന തലത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനവും എഗ്രേഡും നേടിയാണ് തിരുവങ്ങൂര്‍ ടീം മടങ്ങുന്നത്. നിസാര്‍ കാപ്പാടിന്റെ കീഴിലായിരുന്നു തിരുവങ്ങൂര്‍ അറബന മുട്ടിനൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം

സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാനുള്ള അവസാന ഒരുക്കങ്ങളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; അപ്പീലുമായി പോകുന്ന രണ്ട് ഇനങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ മത്സരിക്കുന്നത് 12 ഇനങ്ങളില്‍

കൊയിലാണ്ടി: ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൊയിലാണ്ടിയില്‍ നിന്നും ഏറ്റവുമധികം ഇനങ്ങളില്‍ മത്സരിക്കാന്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് തിരുവങ്ങൂര്‍ എച്ച.എസ്.എസ് സ്‌കൂള്‍ ടീം. ഇത്തവണയും കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ തിരുവങ്ങൂര്‍ സ്‌കൂളില്‍ നിന്നും പന്ത്രണ്ട് ഇനങ്ങളാണ് മത്സരത്തിനായി ഇറങ്ങുന്നത്. ഹൈസ്‌ക്കൂള്‍

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം; 142 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്

ചേമഞ്ചേരി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറുശതമാനം വിജയവുമായി തിരുങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം 640 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും മികച്ച വിജയം കൈവരിച്ചു. 142 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചത്. 44 വിദ്യാർത്ഥികൾക്ക് ഒമ്പത് എ പ്ലസ് നേടിയും വിജയിച്ചു.  കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും

ശാസ്ത്ര ലോകത്തെ തൊട്ടറിഞ്ഞ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ, മേളയിൽ ശ്രദ്ധേയമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്റ്റാളുകൾ

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾതല ശാസ്ത്രോത്സവം സംഘടിപ്പിച്ചു.മേളയിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനതല ക്വിസ് മത്സര വിജയികളായ നിവേദ്യസുരേഷ്, ശിവാനി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ടി.കെഷെറീന, ഹെഡ്മിസ്ട്രസ് കെ.ക.വിജിത, എ.പി സതീഷ് ബാബു, കെ.ഇസ്മയിൽ എന്നിവർ പങ്കെടുത്തു. ശാസ്ത്ര മേളയോട്

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ (എച്ച്.എസ്.എസ്.ടി ജൂനിയര്‍) അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്‍ര്‍വ്യു ഓഗസ്റ്റ് 29ന് 11 മണിക്ക് നടക്കും. summary: Teacher Recruitment in Travangoore Higher Secondary School

ഇവർ നാടിന്റെ അഭിമാന പെൺകുട്ടികൾ! ഏഷ്യാനെറ്റ് ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം തിരുവങ്ങൂര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്; ശിവാനിയും നിവേദ്യയും നേടിയത് ഒരു ലക്ഷം രൂപയും മൊമെന്‍റോയും

തിരുവങ്ങൂർ: നാടിനു അഭിമാനമായി അറിവിന്റെ വേദി കീഴടക്കി തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥിനികൾ. ഏഷ്യാനെറ്റ് ചാനൽ സംഘടിപ്പിച്ച വിസ്‌ കിഡ് ക്വിസ് മത്സരത്തിൽ തിരുവങ്ങൂരിലെ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശിവാനി.എം, നിവേദ്യ സുരേഷ് എന്നിവർ ആണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഋഷിരാജ് സിംഗിന്റെ ചോദ്യശരങ്ങൾക്ക് തങ്ങളുടെ അറിവിന്റെ ലോകത്തു