Tag: Thiruvangoor Higher Secondary School

Total 6 Posts

ഇനി ക്രിക്കറ്റ് പരിശീലനം കൂടുതല്‍ കാര്യക്ഷമമാകും; തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്ഥാപിച്ച പുതിയ ക്രിക്റ്റ് നെറ്റ്‌സ് തുറന്നു

തിരുവങ്ങൂര്‍: ക്രിക്കറ്റ് പരിശീലനത്തിനായി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ക്രിക്കറ്റ് നെറ്റ്‌സ് കാനത്തില്‍ ജമീല എം.എല്‍.എ കുട്ടികള്‍ക്കായി തുറന്നു കൊടുത്തു. 3.30 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് നെറ്റ്‌സ് നിര്‍മ്മിച്ചത്. സ്റ്റിച്ച് ബോള്‍, ഹെല്‍മറ്റ്, ലെഗ് സ്പിന്നുകള്‍ പരിശീലിക്കാനുള്ള ലെഗ് ഗാര്‍ഡുകള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇനി മുതല്‍ കുട്ടികള്‍

തിരുവങ്ങൂര്‍ സ്‌കൂളിലെ കുഞ്ഞുകുട്ടികളുടെ പഠനം കൂടുതല്‍ സൗകര്യത്തോടെ; പി.ടി.എ നിര്‍മ്മിച്ച ഹൈടെക് നഴ്‌സറി തുറന്നു

തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ നിര്‍മ്മിച്ച ഹൈടെക് നഴ്‌സറി കെട്ടിടം ഷാഫി പറമ്പില്‍ എം.പി.ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീലഎം.എല്‍.എ.അധ്യക്ഷയായി. കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി ഭൂമി നല്‍കിയ മുന്‍ പി.ടി.എ.പ്രസിഡന്റ് കണ്ണന്‍ കടവ് അഹമ്മദ് കോയ ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, സിന്ധു

‘പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരുന്നു’ ; തിരുവങ്ങൂര്‍ സ്‌കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായെന്ന പത്രവാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സ്‌കൂള്‍ അധികൃതര്‍

തിരുവങ്ങൂര്‍: അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് ജനുവരി 20ന് വന്ന പത്രവാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സ്‌കൂള്‍ അധികൃതര്‍. മാര്‍ച്ചിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പഠനോപകരണങ്ങള്‍ തകര്‍ത്തെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത തെറ്റാണെന്നും വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും പി.ടി.എ പ്രസിഡന്റ് വി.മുസ്തഫ വ്യക്തമാക്കി. തിരുവങ്ങൂര്‍

മത്സരിച്ച പതിനാല് ഇനങ്ങളില്‍ എ ഗ്രേഡും 55 പോയിന്റും; കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ പൊതുവിദ്യാലയമായ തിരുവങ്ങൂര്‍ ഹൈസ്‌കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണമൊരുക്കി പൗരാവലി

തിരുവങ്ങൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ പൊതുവിദ്യാലയമായ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രതിഭകള്‍ക്ക് പൗരാവലി സ്വീകരണം നല്‍കി. മത്സരിച്ച പതിനാല് ഇനങ്ങളില്‍ എ ഗ്രേഡും 55 പോയിന്റും നേടിയാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ് തിളക്കമാര്‍ന്ന ഈ നേട്ടം കൈവരിച്ചത്. തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങള്‍: ഹൈസ്‌കൂള്‍

തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപിക ടി.കെ.രുഗ്മാ ദേവി അന്തരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപികയും സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് അംഗവുമായ ടി.കെ.രുഗ്മാ ദേവി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സ്വസതിയായ തെക്കേ മാക്കാടത്ത് (ദീപം) വച്ചായിരുന്നു അന്ത്യം. പരേതരായ അഡ്വ. വി.ഗോപാലൻ നായരുടെയും ടി.കെ.നാരായണിക്കുട്ടി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഒല്ലാക്കോട്ട് മാധവൻ നായർ. മക്കൾ: വിജയ കൃഷ്ണൻ ടി.കെ (സിംഗപ്പൂർ), ലക്ഷ്മി

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം; 142 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്

ചേമഞ്ചേരി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറുശതമാനം വിജയവുമായി തിരുങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം 640 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും മികച്ച വിജയം കൈവരിച്ചു. 142 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചത്. 44 വിദ്യാർത്ഥികൾക്ക് ഒമ്പത് എ പ്ലസ് നേടിയും വിജയിച്ചു.  കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും