Tag: thikkodi
കൊലവിളി മുദ്രാവാക്യവുമായി തിക്കോടിയില്‍ സി.പി.എം നടത്തിയ പ്രകടനത്തിന്റെ വീഡിയോ പുറത്ത്
കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. ‘ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ’എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും’ എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. തിങ്കളാഴ്ച രാത്രി നടത്തിയ പ്രകടനത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെരുമാള്‍പുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരത്തുകൂടെയാണ് പ്രകടനം നടത്തിയത്. വീഡിയോ
തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ; ചുമതലകൾ വിജയകരമായി പൂർത്തീകരിച്ചവരെ ആദരിച്ചു (ചിത്രങ്ങൾ)
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടത്തി. സെമിനാർ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി.ഷക്കീല, എൻ.എം.ടി.അബ്ദുള്ളക്കുട്ടി,
ഇതേതാണ് സ്ഥലമെന്ന് ഇപ്പൊ മനസ്സിലായോ? ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തിക്കോടിയിൽ നിന്ന് അപ്രത്യക്ഷമായ സൈൻ ബോർഡുകൾക്ക് രണ്ടാം ജന്മം
തിക്കോടി: ഒരു സുപ്രഭാതത്തിൽ തിക്കോടിയിലെ സൈൻ ബോർഡുൾ മാഞ്ഞു തുടങ്ങി. സ്ഥലമേതാണെന്നറിയാൻ പോലും വഴിയില്ലാതെ. ഹൈവേ വികസനവുമായി ബന്ധപ്പെട്ടാണ് റോഡിൻറെ ഇരു വശവുമുള്ള സൈൻ ബോർഡുകൾ ഇല്ലാതെയായത്. ജനങ്ങൾ ഇത് കാരണം ബുദ്ധിമുട്ടുകയാണെന്ന് മനസ്സിലായതോടെ പരിഹാരവുമായി തിക്കോടി വികസന സമിതി എത്തി. തിക്കോടി പഞ്ചായത്തിലെ നാല് പ്രധാന സ്ഥലങ്ങളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ചു. റോഡിന്റെ ഇരു
തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍
പയ്യോളി: തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. വടകര താഴെ അങ്ങാടി കരക്കെട്ടിന്റവിട ഫായിസ് (18), കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റില്‍ വരയ്ക്കുതാഴെ വീട്ടില്‍ അഫീല്‍ (31) എന്നിവരാണ് പിടിയിലായത്. തിക്കോടിയിലെ കല്ലകത്ത് ബീച്ചിനടുത്താണ് സംഭവം. തെക്കേ പൂവഞ്ചാലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ എന്ന എഴുപതുകാരിയുടെ
പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന ചലച്ചിത്ര ക്യാമ്പിന് സമാപനം
തിക്കോടി: പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചലച്ചിത്ര ക്യാമ്പ് സമാപിച്ചു. കേരള ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പ് ‘ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് സമാപിച്ചത്. സമാപനസമ്മേളനം പു.ക.സ ജില്ലാ കമ്മറ്റി ഭാരവാഹി അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു.
തിക്കോടി പഞ്ചായത്തില്‍ ‘എന്റെ സംരംഭം, എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഏകദിന സംരംഭക ശില്‍പ്പശാല
തിക്കോടി: സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പിന്റെയും തിക്കോടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ തിക്കോടിയില്‍ ഏകദിന സംരംഭക ശില്‍പ്പശാല നടത്തി. ‘എന്റെ സംരംഭം എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രനില സത്യൻ, ആർ.വിശ്വൻ, കെ.പി.ഷക്കീല, മെമ്പർമാരായ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം; തിക്കോടി സ്വദേശിക്കെതിരെ പരാതി; അന്വേഷണം ഊർജിതമാക്കി അത്തോളി പോലീസ്
തിക്കോടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ തിക്കോടി സ്വദേശിക്കെതിരെ പരാതി. ഏപ്രിൽ ഇരുപത്തയൊൻപതാം തിയതിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. പിന്നീട് പിതാവ് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തിക്കോടി സ്വദേശിയായ സനൽ എന്ന ആളുടെ കൂടെ പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പിതാവ്