Tag: thikkodi
തിക്കോടിയില്‍ വാഹനങ്ങള്‍ക്ക് അപകടക്കെണിയായി റോഡിലെ കുഴി; ലോറി അപകടത്തില്‍പ്പെട്ട് ഗതാഗതം തടസപ്പെട്ടു
തിക്കോടി: തിക്കോടിയില്‍ റോഡിലെ വലിയ കുഴി വാഹനങ്ങള്‍ക്ക് അപകടക്കെണിയാവുന്നു. തിക്കോടി പഞ്ചായത്ത് ബസാറിനും മാപ്പിള സ്‌കൂളിനും ഇടയിലുള്ള ഭാഗത്തായി പയ്യോളിയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്കുള്ള റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. രാവിലെ കുഴിയില്‍പെടാതിരിക്കാന്‍ അരികിലോട്ടെടുത്ത ലോറി ചെളിയില്‍ പുതഞ്ഞത് ഗതാഗത തടസ്സത്തിന് വഴിവെച്ചു. എട്ടരയോടെയായിരുന്നു സംഭവം. ഏറെനേരത്തെ ഗതാഗതക്കുരുക്കിനൊടുവില്‍ ലോറി റോഡില്‍ നിന്നും നീക്കിയാണ് ഗതാഗതം
ദേശീയപാതയില്‍ പണിനടക്കുന്ന കല്‍വര്‍ട്ടിന് താഴെക്കൂടി വെള്ളം കുത്തിയൊഴുകി; തിക്കോടിയിലെ ജനകീയ ഹോട്ടലിന്റെ അടുക്കളയും മതിലും തകര്‍ന്നു- വീഡിയോ കാണാം
തിക്കോടി: ദേശീയപാതയില്‍ തിക്കോടിയില്‍ കല്‍വര്‍ട്ടിന് താഴെക്കൂടി വെള്ളം കുത്തിയൊഴുകിയെത്തിയതുകാരണം തിക്കോടിയിലെ ജനകീയ ഹോട്ടലിന്റെ മതിലും അടുക്കള ഭാഗവും തകര്‍ന്നു. പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കല്‍വര്‍ട്ടിനടിയിലൂടെ വെള്ളം നില്‍ക്കുകയും ഇതുകാരണം ജനകീയ ഹോട്ടലിന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിയുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടലിനകത്തേക്കും വെള്ളം കടന്നു. ജനകീയ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. അഞ്ചോളം സ്ത്രീകളാണ് ഈ ഹോട്ടലില്‍ ജോലി
”എന്നെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരെപ്പോലെ എനിക്കും ഡോക്ടറാകണം”; അമീബിക് മസ്തിഷ്‌കജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശി അഫ്‌നാന്‍
കോഴിക്കോട്: ‘അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍, തിക്കോടി സ്വദേശി അഫ്‌നാന്‍ ജാസിമിനെ സംബന്ധിച്ച് ഇത് രണ്ടാം ജന്മം തന്നെയാണ്. രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അഫ്‌നാന്റെ മനസില്‍ ഒരു സ്വപ്‌നമുണ്ട്, ‘ഇനി പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണം, നല്ല മാര്‍ക്കുവാങ്ങണം, ഒരു ഡോക്ടറാകണം, എന്നെ ചികിത്സിച്ചപ്പോലെ എനിക്കും ചികിത്സിക്കണം, സൗജന്യമായി” അഫ്‌നാന്‍ പറയുന്നു. ‘ദൈവത്തിന്
തിക്കോടി സ്വദേശിയായ 14കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
തിക്കോടി: തിക്കോടി സ്വദേശിയായ പതിനാലുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച കുട്ടിയ്്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12
അമീബിക് മസ്തിഷ്‌കജ്വര ബാധ സംശയം: നിരീക്ഷണത്തില്‍ കഴിയുന്ന തിക്കോടി സ്വദേശികളായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
തിക്കോടി: അമീബിക് മസ്തിഷ്‌കജ്വര ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. തിക്കോടിയിലെ പള്ളിക്കര കുളത്തില്‍ കുളിച്ച കുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരബാധ സംശയിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 14കാരന് വൈറ്റ്മൗണ്ട് ടെസ്റ്റില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്രവം പോണഅടിച്ചേരിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുദിവസത്തിനകം
തിക്കോടിയില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തിക്കോടി: തിക്കോടിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. തിക്കോടി സ്വദേശിയായ കിഴക്കെ ആനക്കണ്ടി സുമേഷ്, ലക്ഷം വീട് പെരുമാള്‍പുരം പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്. സി.പി.എം തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗവുമായ ചെത്തില്‍ ഗിരീഷിന്റെ വീടിനുനേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.
സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം ടി.ഖാലിദ് തിക്കോടിക്ക്
പയ്യോളി: സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ അവസാനത്തില്‍ തിക്കോടിയില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ വെച്ചു സമര്‍പ്പിക്കുന്നതാണ്. മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച ഖാലിദ് ഇപ്പോള്‍
തിക്കോടിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ ആക്രമണം; പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് ആരോപണം
തിക്കോടി: തിക്കോടി കാരേക്കാട് വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി റയീസ്, മേഖലാ പ്രസിഡന്റ് അഖിലേഷ് എന്നിവര്‍ക്കുനേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇടിക്കണ്ട, ഇരുമ്പ് പൈപ്പ് എന്നിവയുമായാണ് അക്രമിസംഘം എത്തിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്തുകാരായ ആര്‍.എസ്.എസ്
ഭക്ഷണവും വെളളവും കഴിക്കാനാവുന്നില്ല; തിക്കോടിയില്‍ തലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങി നായ അവശ നിലയില്‍
കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ ബീച്ചിന് സമീപം തലയില്‍ പ്ലാസ്റ്റിക് കുപ്പി കൂടുങ്ങി നായ അവശ നിലയില്‍. കഴിഞ്ഞ മൂന്നു ദിവസമായി പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കണ്ടത്. ഭക്ഷണവും വെളളവുമൊന്നും കഴിക്കാന്‍ പറ്റാത്തതിനാല്‍ നായ അവശ നിലയിലാണുളളത്. ദിവസങ്ങല്‍ കഴിഞ്ഞിട്ടും നാട്ടുകാരും അധികൃതരും നായയെ രക്ഷിക്കാനുളള നടപടികള്‍ ചെയ്യുന്നില്ലന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട്
തിക്കോടി കൂരന്റവിട പവിത്രന്‍ അന്തരിച്ചു
കൊയിലാണ്ടി: തിക്കോടി കൂരന്റവിട പവിത്രന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. തിക്കോടി കൃഷി ഭവനില്‍ താല്‍ക്കാലിക ഡ്രൈവറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. ഭാര്യ: സുനിജ, മക്കള്‍: ശ്രീരാഗ്, പാര്‍ത്ഥിവ് സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, പരേതനായ കരുണാകരന്‍, രാജന്‍,പരേതയായ രാധ, രമ, കൗസല്യ, ജയമ, ഹരിദാസന്‍, പ്രദീപ്,പരേതയായ ഷീബ. ശവസംസ്‌കാരം വീട്ടുവളപ്പില്‍ രാവിലെ 9 മണിക്ക് .