Tag: Thikkodi Panchayath
തിക്കോടി പാലൂര്‍ കിഴക്കെ കാര്യത്ത് ബിന്ദു അന്തരിച്ചു
തിക്കോടി: പാലൂര്‍ കിഴക്കെ കാര്യത്ത് ബിന്ദു അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: കേശവന്‍. അമ്മ: ദേവി. സഹോദരങ്ങള്‍: ബിജു, റീജ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
”അയ്യോ ഇത് കുളമല്ല, റോഡാണ്” തിക്കോടി ബീച്ച് റോഡും സമീപത്തെ കടകളും സ്ഥാപനങ്ങളും വെള്ളക്കെട്ടില്‍- വീഡിയോ കാണാം
തിക്കോടി: തിക്കോടി പഞ്ചായത്തിന് സമീപം നിരവധി കടകളിലും വീട്ടിലും വെള്ളം കയറി. പടിഞ്ഞാറ് ഭാഗത്ത് ബീച്ച് റോഡില്‍ ഏഴോളം കടകളിലും ഒരു വീട്ടിലുമാണ് വെള്ളം കയറിയത്. വില്ലേജ് ഓഫീസ്, സര്‍വ്വീസ് സഹകരണ ബേങ്ക്, പഞ്ചായത്തിന്റെ വായനശാല എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. ദേശീയ പാതയുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തെ വെള്ളം
തുടർച്ചയായ രണ്ടാം തവണയും നേട്ടം; പട്ടികജാതി ഫണ്ട് ഇത്തവണയും നൂറ് ശതമാനം ചെലവഴിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത്
തിക്കോടി: പട്ടികജാതി വിഭാഗത്തിനുള്ള (എസ്.സി) ഫണ്ട് തുക മുഴുവനായി ചെലവഴിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത്. തുടർച്ചയായി രണ്ടാം തവണയാണ് തിക്കോടി പഞ്ചായത്ത് പട്ടികജാതി ഫണ്ട് നൂറ് ശതമാനം ചെലവഴിക്കുക എന്ന നേട്ടം കൈവരിക്കുന്നത്. 2022-23 സാമ്പത്തികവർഷം എസ്.സി ഫണ്ട് നൂറ് ശതമാനവും ചെലവഴിച്ചതിനുള്ള സർട്ടിഫിക്കറ്റ് തിക്കോടി ഗ്രാമപഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദും പഞ്ചായത്ത് സെക്രട്ടറി
”എം.സി.എഫ് എന്ന വാക്ക് ഇന്ന് ഭരണസമിതി യോഗത്തില്‍ ഉപയോഗിച്ചിട്ടില്ല, തര്‍ക്കമുണ്ടായത് ഭരണസമിതി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മിനുട്‌സില്‍ എഴുതി ചേര്‍ത്തതിന്റെ പേരില്‍” തിക്കോടി പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തള്ളി യു.ഡി.എഫ്
തിക്കോടി: മാലിന്യ മുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയാണ് തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായതെന്ന ആരോപണം തള്ളി യു.ഡി.എഫ് പ്രതിനിധികള്‍. ഭരണസമിതി യോഗത്തില്‍ എടുക്കാത്ത തീരുമാനം മിനുട്‌സില്‍ എഴുതി ചേര്‍ത്തതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് യു.ഡി.എഫ് പ്രതിനിധിയായ ബിനു കാരോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. 2023-2024 കാലത്തെ പൊതുമരാമത്ത് പദ്ധതികളില്‍ പഴയ
തിക്കോടി പഞ്ചായത്തില്‍ എം.സി.എഫിനെ ചൊല്ലി ബഹളംവെച്ച് യു.ഡി.എഫ് പ്രതിനിധികള്‍, ബഹളത്തിനിടെ പ്രസിഡന്റിനെയും വനിതാ മെമ്പറെയും കയ്യേറ്റം ചെയ്തെന്ന് പരാതി; വീഡിയോ കാണാം
തിക്കോടി: പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റിനെയും മറ്റൊരു വനിതാ അംഗത്തെയും യു.ഡി.എഫ് പ്രതിനിധികള്‍ കയ്യേറ്റം ചെയ്തതായി പരാതി. ഫെബ്രുവരി നാലിന് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് മാറിയത്. എം.സി.എഫ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന് യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് എതിര്‍പ്പ് വകവെക്കാതെ എം.സി.എഫ് കേന്ദ്രം
ഇനിയില്ല ഇവിടെയൊരു പ്രവൃത്തി ദിനം, ഇനിയുള്ളത് ഓർമ്മകൾ മാത്രം; 46 വർഷത്തെ പ്രവൃത്തനത്തിന് ശേഷം തിക്കോടി പഞ്ചായത്ത് ഓഫിസിന് ഇന്ന് അവസാന നാൾ
തിക്കോടി: ഇന്ന് വൈകിട്ട് ഓഫീസ് സമയം കഴിയുന്നതോടെ അവസാന പ്രവൃത്തി ദിനത്തിന് താഴിടുകയാണ് തിക്കോടി പഞ്ചായത്ത്. നാല്പത്തിയാറു വർഷത്തിന്റെ ഓർമ്മകൾ മാത്രമാവും ഇനി ഒപ്പമുണ്ടാവുക. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റുന്നതോടെയാണ് പഞ്ചായത്തിന് കെട്ടിടം ഒഴിയേണ്ടി വരുക. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നിലക്കാനാവാത്തതിനാൽ താൽക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റും. തിക്കോടി ടൗണിലെ വാടക
സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണം; വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നിവേദനം നൽകി
കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനി വണ്ണാംകണ്ടി അച്യുതൻ വൈദ്യർക്ക് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന് നിവേദനം സമർപ്പിച്ചു. കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച അച്യുതൻ വൈദ്യരുടെ വീട് കുട്ടികൾ സന്ദർശിച്ചിരുന്നു. ഇങ്ങനെ ഒരു
ഇന്നെന്താ സ്‌പെഷ്യല്‍? തിക്കോടി പഞ്ചായത്തിലെ അങ്കണവാടികളില്‍ ഇനി ഭക്ഷണത്തിന് പ്രത്യേക മെനു
തിക്കോടി: ഗ്രാമപഞ്ചായത്തിലെ നേഴ്‌സറികളില്‍ ഇനി പ്രത്യേക മെനുവില്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും. ഇഡ്ഡലി സാമ്പാര്‍, നൂല്‍പ്പുട്ട് മുട്ടക്കറി, പുട്ട് കടല കറി, മുത്താറി കുറുക്ക്, ഗോതമ്പ് പായസം, അട എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പഞ്ചായത്തിലെ 27 അങ്കണവാടികളിലും പദ്ധതി നടപ്പിലാകും. ക്രാഡില്‍ മെനു പ്രകാരമാണ് കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍
ഉപതിരഞ്ഞെടുപ്പ്: തിക്കോടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ ജൂലൈ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാർഡ് പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍,