Tag: Theft
റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി, ശേഷം മോഷ്ടാവും ഉറങ്ങി; ഒടുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷ് (43) ആണ് പിടിയിലായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗോവ സ്വദേശി ഒാം പ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രജീഷ് അടിച്ചുമാറ്റിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയില്‍
‘കുറച്ച് എണ്ണഎടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ടുതരുക” കോഴിക്കോട് നിന്നും ബൈക്കിലെ പെട്രോള്‍ ഊറ്റിയ അജ്ഞാതന്ർറെ മാപ്പപേക്ഷ വൈറലാകുന്നു
”കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക. ഗതികേട് കൊണ്ടാണ്. പ്ലീസ്. ഞങ്ങള്‍ പത്തുരൂപ ഇതി വെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല. അതുകൊണ്ടാണ്.” ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ആളുടെ മാപ്പപേക്ഷിച്ചുകൊണ്ട് അജ്ഞാതന്റെ കത്താണിത്. കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള
വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും വീട്ടിലും കവർച്ച; പതിമൂന്ന് പവനോളം സ്വർണ്ണവും പണവും കവർന്നു
വടകര: വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും ഡോക്ടറുടെ വീട്ടിലും കവർച്ച. വില്യാപ്പള്ളിയിലെ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും വില്യാപ്പള്ളി എംജെ ഹോസ്പിറ്റലിലെ ഡോക്ടറായ സനീഷ് രാജ് താമസിച്ച വീട്ടിലുമാണ് കള്ളൻ കയറിയത്. പണവും പതിമൂന്ന് പവനോളം സ്വർണ്ണവും മോഷ്ടിച്ചു. ഇന്നലെ അർദ്ധാത്രിയിലാണ് മോഷണം നടന്നത്. തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകർത്ത് പണം കവർന്നു. ഡോക്ടറുടെ
പൂട്ട് തകർത്ത് അകത്തുകയറി, ഫറോക്കിൽ രണ്ട് വീടുകളിൽ നിന്നായി കവർന്നത് 23 പവൻ സ്വർണ്ണവും പണവും
ഫറോക്ക്: ഫറോക്കിലെ രണ്ട് വീടുകളിൽ നിന്നായി 23 പവൻ സ്വർണ്ണവും പണവും മോഷണം പോയി. കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. പുറ്റെക്കാട് കുന്നത്തുപറമ്പ് ആക്കപ്പിലാക്കൽ മണക്കടവൻ അബ്ദുൾ ലത്തീഫ്, ഞാവേലിപ്പറമ്പിൽ സാറാബി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഇരുവീടുകളുടെയും മുകൾനിലയിലെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തുകയറിയത്. പതിനാലര പവന്റെ ആഭരണങ്ങളാണ് അബ്ദുൾ
‘കൊയിലാണ്ടിയിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾക്ക് അറുതി വേണം’; രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കൊയിലാണ്ടി: നഗരത്തിലെ കടകളിൽ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ ആശങ്കയുമായി വ്യാപാരികൾ. മോഷണങ്ങൾക്ക് തടയിടാനായി പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. വ്യാപാരഭവനിൽ ചേർന്ന യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗൺഹാളിലെ റെഡിമെയ്ഡിൽ ഷോപ്പിൽ മോഷണം നടത്തിയ മോഷ്ടാവിനെ ഉടൻ പിടികൂടമെന്നും യോഗത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു. ഇടയ്ക്കിടെ ഉണ്ടാകുന്ന രാത്രികാല മോഷണവും പട്ടാപ്പകൽ കടകളിൽ കയറുന്ന
വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ മോഷണ ശ്രമം; ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തു
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ മോഷണ ശ്രമം. കൊല്ലം-നെല്യാടി റോഡരികിലായുള്ള ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് മോഷ്ടാവ് തകര്‍ത്തു. എന്നാല്‍ ഭണ്ഡാരത്തില്‍ നിന്ന് പണമെടുക്കാന്‍ മോഷ്ടാവിന് സാധിച്ചില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത വിവരം അറിയുന്നത്. ഭണ്ഡാരം തുറന്ന് പണമെടുക്കാനായി എത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് പൂട്ട് തകര്‍ത്തത് ആദ്യം
രാമനാട്ടുകരയില്‍ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന ആളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയ മുഖ്യ പ്രതി അറസ്റ്റില്‍; പിടികൂടിയത് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്
കോഴിക്കോട്: രാമനാട്ടുകര ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിന്‍ഹാജ് (18) ആണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി എസിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ്
നൈസായി ഗുഡ്‌സ് ഓട്ടോയില്‍ കയറി, ചാക്കെടുത്ത് പുറത്തിട്ടു; ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖംമറച്ചു- എലത്തൂരില്‍ നിന്നും കല്ലുമ്മക്കായ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം
എലത്തൂര്‍: എലത്തൂരില്‍ വില്‍ക്കാനായി കൊണ്ടുവന്ന കല്ലുമ്മക്കായ മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച അര്‍ധരാത്രി എഴുപത് കിലോ കല്ലുമ്മക്കായ അടങ്ങിയ ചാക്കും ബുധനാഴ്ച രാത്രി അന്‍പത് കിലോയുടെ ചാക്കുമാണ് മോഷ്ടാവ് കൊണ്ടുപോയത്. പന്ത്രണ്ട് മണിയോടെ ആക്ടീവ സ്‌കൂട്ടറില്‍ ഇവിടെ എത്തിയ മോഷ്ടാവ് ഓട്ടോയില്‍ കയറി ചാക്ക് പുറത്തിട്ട് അത് സ്‌കൂട്ടറിലേക്ക് കയറ്റി കൊണ്ടുപോകുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍
തുടര്‍ച്ചയായ രണ്ടാം ദിവസവും എലത്തൂരില്‍ വില്‍ക്കാനായി കൊണ്ടുവന്ന കല്ലുമ്മക്കായ ചാക്കോടെ മോഷണം പോയി; രണ്ടുദിവസങ്ങളിലായി മോഷണം പോയത് 120 കിലോ കല്ലുമ്മക്കായ
എലത്തൂര്‍: എലത്തൂരില്‍ വില്‍ക്കാനായി കൊണ്ടുവന്ന കല്ലുമ്മക്കായ മോഷണം പോയതായി പരാതി. ചൊവ്വാഴ്ച അര്‍ധരാത്രി എഴുപത് കിലോ കല്ലുമ്മക്കായ അടങ്ങിയ ചാക്കും ബുധനാഴ്ച രാത്രി അന്‍പത് കിലോയുടെ ചാക്കുമാണ് മോഷ്ടാവ് കൊണ്ടുപോയത്. ചെട്ടികുളം സ്വദേശി മനോജിന്റെ കല്ലുമ്മക്കായയാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെട്ടികുളം കാഞ്ഞൂറി അമ്പലത്തിന്റെ മുമ്പിലുള്ള കെട്ടിടത്തിലെ പാര്‍ക്കിങ് സ്ഥലത്ത്
‘മെല്ലെ സ്‌കൂട്ടറില്‍ കയറിയിരുന്നു, പിന്നെ വണ്ടിയുമായി ഒറ്റപ്പോക്ക്’ താമരശ്ശേരിയില്‍ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി വണ്ടിയുമായി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. ജ്വല്ലറി ഉടമ അബ്ബാസ് സ്‌കൂട്ടറില്‍ നിന്നും കീ വെച്ച് കടയിലേക്ക് കയറിപ്പോയി. ഇതിനു പിന്നാലെയാണ്