Tag: Thamarassery
താമരശ്ശേരി സ്വദേശി ദുബായില്‍ മരിച്ചു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്‌ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്‍, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.
മയക്കുമരുന്ന് വിൽപ്പന, ഒപ്പം ഉപയോഗവും; താമരശ്ശേരിയിൽ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ
താമരശ്ശേരി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ താമരശ്ശേരിയില്‍ പിടിയിലായി. കൈതപ്പൊയില്‍ ആനോറ ജുനൈസ് (39), മലോറം നെരൂക്കുംചാല്‍ കപ്പാട്ടുമ്മല്‍ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച കൈതപ്പൊയില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്. മയക്കുമരുന്നുമായി യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ്
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭീമന്‍ ട്രെയിലറുകള്‍ ചുരം കയറുന്നു: താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം
വടകര: രണ്ട് മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ട ഭീമന്‍ ട്രെയിലറുകള്‍ കടത്തിവിടാന്‍ കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ അനുമതി. ചുരത്തിലൂടെ കടത്തിവിട്ടാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന ആശങ്കയില്‍ രണ്ട് ട്രെയിലറുകളെയാണ് അടിവാരത്ത് തടഞ്ഞുവച്ചിരുന്നത്. ആംബുലന്‍സ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവച്ചാകും ട്രെയിലറുകള്‍ ചുരത്തിലൂടെ കടത്തി വിടുക. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട രേഖകള്‍ ചരക്കുനീക്കത്തിന് കരാറെടുത്ത അണ്ണാമലൈ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി
താമരശ്ശേരി ചുരത്തിലൂടെ യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്: ചുരത്തില്‍ നാളെ മുതല്‍ വാഹന നിയന്ത്രണം
താമരശ്ശേരി: നാളെ മുതല്‍ താമരശ്ശേരി ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. പ്രവൃത്തി അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരാനാണ് തീരുമാനമെന്ന് പെതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം നടന്നത് താമരശ്ശേരി ബസ് സ്റ്റാന്റില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ സുഹൃത്തിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരി ബസ് സ്റ്റാന്റില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബ്ലേഡ് ഉപയോഗിച്ച് ബസ് ജീവനക്കാരന്റെ കൈ ഞരമ്പ് മുറിച്ചത്. പിന്നാലെ പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
താമരശ്ശേരി പരപ്പന്‍പൊയിലില്‍ തനിച്ചു താമസിച്ച വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി സംശയം
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. മേപ്പുതിയോട്ടില്‍ മൈഥിലി (67) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മകന്‍ ഷാജി വയനാട്ടില്‍ ജോലിക്ക് പോയതായിരുന്നു. മകള്‍ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍
നാട്ടുകാരെ വാള്‍വീശി ഭയപ്പെടുത്തി യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് താമരശ്ശേരി സ്വദേശികളടക്കം എട്ട് പ്രതികള്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ യൂത്ത് ലീഗ് നേതാവും
താമരശ്ശേരി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസില്‍ എട്ടു പ്രതികള്‍ അറസ്റ്റില്‍. മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ പുല്ലൂരാംപാറ വൈത്തല ഷാന്‍ഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിന്‍ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങല്‍ ജസിം (27), താനൂര്‍
താമരശ്ശേരിയില്‍ നടുറോഡില്‍ വടിവാള്‍ വീശി യുവാക്കള്‍; ഒരാള്‍ പൊലീസ് പിടിയില്‍
താമരശ്ശേരി: നടുറോഡില്‍ വടിവാള്‍ വീശി ഭീതി സൃഷ്ടിച്ച് രണ്ട് യുവാക്കള്‍. ബൈക്കിലെത്തിയ രണ്ടുപേരാണ് വാള്‍ വീശിയത്. കാര്‍ യാത്രക്കാരുമായുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു സംഭവം. ഇവരിലൊരാളെ പൊലീസ് പിടികൂടി. താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്. സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കല്‍ സുനന്ദിനുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.
മരിച്ച രണ്ടു പേരും പത്തൊന്‍പത് വയസുകാര്‍; താമരശ്ശേരിയില്‍ ടിപ്പര്‍ ലോറി കയറി മരിച്ച ബൈക്ക് യാത്രക്കാരായ യുവാക്കളെ തിരിച്ചറിഞ്ഞു
താമരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ ചാലിക്കരയിലുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെയെത്തിയ ടിപ്പര്‍ ലോറി ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെയും സവിതയുടെയും മകന്‍ യദു കൃഷ്ണ,
താമരശ്ശേരി ചുങ്കത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്ക്
താമരശ്ശേരി: ദേശീയ പാത 766 ല്‍ താമരശ്ശേരി ചുങ്കത്ത് വാഹനാപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം, 11 പേര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശിള്‍ സഞ്ചരിച്ച കാറും താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിള്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോക്കല്ലൂര്‍ എരമംഗലം തങ്കയത്ത് ജംഷിദ്, മാതാവ് ജമീല, മാതൃ സഹോദരി സുബൈദ, ഭാര്യ ഹസ്മിന, ജംഷിദിന്റെ