Tag: Temple
കൊല്ലത്ത് തല്ലുമാല; ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ഓച്ചിറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി (വീഡിയോ കാണാം)
കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്നമുണ്ടായത്. കമ്പി വടികളും മരക്കഷ്ണങ്ങളുമായി ആയിരുന്നു ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ
പള്ളിക്കരയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
തിക്കോടി: പള്ളിക്കരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പൊന്നാരിപ്പാലം മുയാര്കണ്ടി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നിരുന്നു. ക്ഷേത്ര കവാടത്തിന് സമീപമുള്ള ഭണ്ഡാരമാണ് ശനിയാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ, ഗണപതിഹോമം ഭഗവതിസേവ, ഗുളികന് പന്തം കുത്തൽ ചടങ്ങ് എന്നിവ നടന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ പുനഃപ്രതിഷ്ഠാദിനം
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ പുനഃപ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ക്ഷേത്ര ചടങ്ങുകൾ. മഹാഗണപതിഹോമം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഭഗവതിസേവ എന്നിവ നടന്നു. അഷ്ടബന്ധ നവീകരണ പുനഃപ്രതിഷ്ഠാദിനത്തിൽ നിരവധി പേരാണ് ക്ഷേത്രത്തിലെത്തി ചടങ്ങുകളിൽ പങ്കാളികളായത്. എസ്.ജി.ശ്രീജിത്തിൻ്റെ തായമ്പകയും
ചെണ്ടയും ഇലത്താളവും കൊമ്പും, നടുവത്തൂര്‍ ആച്ചേരിതെരു മഹാഗണപതി ക്ഷേത്രത്തില്‍ മേളപ്പെരുമ തീര്‍ത്ത് കലാകാരന്മാര്
കൊയിലാണ്ടി: നടുവത്തൂര്‍ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് അവകാശ വിളക്കും, മേള സമര്‍പ്പണവും നടന്നു. മെയ് ആറാം തിയ്യതി പ്രശസ്ത വാദ്യകലാകാരന് രജിത്ത് ആച്ചേരിയുടെ ചെണ്ടമേള അരങ്ങേറ്റത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബദ്ധിച്ച് നടത്തിയ മേള സമര്‍പ്പണം ഭക്തരെ ആവേശത്തിലാക്കി. പൊന്നരം സത്യന്, കലാമണ്ഡലം സനൂപ്, മനോജ് ആച്ചേരി എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്കി. മെയ്
ആ കുളത്തില്‍ മുങ്ങിത്താണത് ഒരു കുടുംബത്തിന്റെയാകെ സന്തോഷം; കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച ആല്‍വിനെ കണ്ണീരോടെ യാത്രയാക്കി ജന്മനാട്
കൊയിലാണ്ടി: എളാട്ടേരിക്ക് ഇന്ന് കണ്ണീരിന്റെ ദിവസമായിരുന്നു. തങ്ങളുടെ നാട്ടില്‍ ഓടിക്കളിച്ചിരുന്ന, തങ്ങള്‍ക്കെല്ലാം സുപരിചിതനായിരുന്ന ഒരു പതിനാലുകാരന്… അവന് ഇനി തങ്ങള്‍ക്കൊപ്പമില്ല എന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളാന്‍ കഴിയാതെ കരച്ചിലടക്കുകയായിരുന്നു ആ നാട്. അച്ഛനും അനിയത്തിക്കുമൊപ്പം ഏറെ സന്തോഷത്തോടെയാണ് ആല്വിന് കഴിഞ്ഞ വൈകുന്നേരം കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പോയത്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിനെ തുടര്‍ന്നാണ് എല്ലാവരും ഒന്നിച്ച് ക്ഷേത്രത്തിലേക്ക്
കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിൽ ആൽത്തറ ദേവസമർപ്പണം നടത്തി
കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിൽ ആൽത്തറ ദേവസമർപ്പണം നടത്തി. പാലോളി കാശിനാഥ് നിർമ്മിച്ചു നൽകിയ പ്രധാന ആൽത്തറ യാണ് സമർപ്പിച്ചത്. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ദേവസമർപ്പണത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം പങ്കുവച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് അഡ്വ പാലോളി രഞ്ജിത്തും മറ്റ് ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നാളെ
അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം ആരംഭിച്ചു
അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം വിനോദ് നമ്പൂതിരി യജ്ഞവേദിയിൽ ദീപപ്രോജ്ജ്വലനം നിർവഹിച്ചു. യജ്ഞാചാര്യൻ എ.കെ.ബി.നായർ യജ്ഞമഹാത്മ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ വനമിത്രപുരസ്കാരം ലഭിച്ച സി. രാഘവൻ, കർഷകമിത്ര പുരസ്കാരം ലഭിച്ച ഒ.കെ. സുരേഷ് എന്നിവരെ ചടങ്ങിൽ