Tag: Suraksha Pain and Palliative
വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സമ്മാനമായി നല്കി നാട്ടുകാര്‍, ശിങ്കാരമേളവും വെടിക്കെട്ടും ആവേശം പകര്‍ന്നു; ആനക്കുളം സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ഓഫീസ് ഉദ്ഘാടനം ആഘോഷമാക്കി പ്രദേശവാസികള്‍
കൊല്ലം: ആനക്കുളം അട്ടവയലിലെ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഏറെ പ്രിയപ്പെട്ടയാളുടെ ഗൃഹപ്രവേശമെന്നപോലെ ആഘോഷമാക്കി പ്രദേശവാസികള്‍. ശിങ്കാരിമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയില്‍ ഉത്സവഛായയിലായിരുന്നു ഉദ്ഘാടന പരിപാടികള്‍. ഔദ്യോഗിക പരിപാടികള്‍ രാത്രിയാണ് നടന്നതെങ്കിലും രാവിലെ മുതല്‍ നാട്ടുകാരും സുമനസുകളും അട്ടവയലിലെ സുരക്ഷയുടെ പുതിയ ഓഫീസ് പരിസരത്ത് ഒത്തുകൂടിയിരുന്നു. വീല്‍ചെയര്‍, വാക്കര്‍, അഡ്ജസ്റ്റബിള് ബെഡ്,
സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് നന്തി മേഖലാ ശിൽപ്പശാല
കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് നന്തി മേഖലാ ശിൽപ്പശാല സോണൽ കൺവീനർ കെ.വിജയരാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി.എം.ശ്രീലത അധ്യക്ഷയായി. മേഖലാ കൺവീനർ സുനിൽ അക്കമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കൺവീനർ അജയൻ, ജില്ലാ കമ്മറ്റി അംഗം അജീഷ് എന്നിവർ ക്ലാസ്സെടുത്തു. ബാബു പടിക്കൽ എന്നിവർ സംസാരിച്ചു. പി.കെ.പ്രകാശൻ സ്വാഗതവും കെ.സിന്ധു നന്ദിയും
പൂക്കളവും സദ്യയും കലാപരിപാടികളുമായി വേദനകൾ മറന്ന് ഓണാഘോഷം; മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി
കൊയിലാണ്ടി: കാലങ്ങളായി രോഗത്തിന്റെ പിടിയിലമര്‍ന്ന് വീട്ടിനകത്തെ ഏകാന്തതയില്‍ കഴിഞ്ഞിരുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്റെയും ചികിത്സയുടേയും ലോകത്തുനിന്ന് കളിയുടേയും ചിരിയുടേയും നിമിഷങ്ങള്‍ സമ്മാനിച്ച അപൂര്‍വസംഗമം. ഓണത്തോടനുബന്ധിച്ച് മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമത്തിലാണ് വിവിധ രോഗങ്ങളുടെ പിടിയിലകപ്പെട്ട് പുറത്തിറങ്ങാന്‍ പോലും പറ്റാതെപ്രയാസം അനുഭവിക്കുന്ന നൂറ്റി ഇരുപതോളം രോഗികള്‍ ഒത്തുകൂടിയത്. ഓണപൂക്കളവും ഓണസദ്യയുമെല്ലാമായി
സ്വാന്തനമേകാൻ അവരുണ്ട്; കൊയിലാണ്ടിയിൽ വളണ്ടിയർമാർക്ക് ശില്പശാലയുമായി സുരക്ഷ പെയിൻ ആന്റ് പാലിയേറ്റിവ്
കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റിവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വളണ്ടിയർമാർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ വിവിധ മേഖലകളിൽ നിന്നായി നൂറോളം വളണ്ടിയർമാർ ശിൽപ്പശാലയിൽ പങ്കെടുത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപ്പശാല ടി.കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.പി.ബബീഷ് അധ്യക്ഷത വഹിച്ചു. പ്രമോദ് കുമാർ, സി.പി.ആനന്ദൻ എന്നിവർ ക്ലാസുകളെടുത്തു. എ.പി.സുധീഷ്, കെ.ഗീതാനന്ദൻ മാസ്റ്റർ, പഴങ്കാവിൽ
മിതമായ നിരക്കില്‍ ചികിത്സയും മുഴുവന്‍ സമയ സേവനവും; മേപ്പയ്യൂരില്‍ സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയൂര്‍: സുരക്ഷ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് ക്ലിനിക്ക് ടി.പി രാമകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി രാജന് അധ്യക്ഷനായി. ജനസൗഹൃദമായി 24 മണിക്കൂറും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി കൗണ്‍സലിങ്ങ് എന്നീ സൗകര്യങ്ങള്‍
മേപ്പയ്യൂരിലെ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ചെയ്തത് ഒരു രൂപ പോലും വാങ്ങാതെ; ഉദ്ഘാടന ചടങ്ങില്‍ തൊഴിലാളികള്‍ക്ക് ആദരം
മേപ്പയ്യൂർ: നോർത്ത് മേഖലാ സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കെട്ടിടം പണിയാൻ സൗജന്യമായി തൊഴിൽ ചെയ്ത തൊഴിലാളികളെ ആദരിച്ചു. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ കെ.കുഞ്ഞിരാമൻ എൻ.എം കുഞ്ഞിക്കണ്ണൻ കെ.കെ.ബാബു എം.രാജൻ എന്നിവർ സംസാരിച്ചു. കുറുവച്ചാൽ കളരി സംഘം കളരി പയറ്റും
സുരക്ഷ പന്തലായനി പെയിൻ & പാലിയേറ്റീവ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിക്കായി മെഡിക്കൽ ഉപകരണങ്ങൾ നൽകി സാമൂഹ്യ പ്രവർത്തകർ
കൊയിലാണ്ടി: സുരക്ഷ പന്തലായനി പെയിൻ & പാലിയേറ്റീവ് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിക്കായി സാമൂഹ്യ പ്രവർത്തകർ മെഡിക്കൽ ഉപകരണങ്ങൾ നൽകി. ജനകീയ ഡോക്ടർ ഗോപിനാഥിൽ നിന്ന് സുരക്ഷ രക്ഷാധികാരി ടി.കെ.ചന്ദ്രൻ മാസ്റ്റർ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സി.അപ്പുക്കുട്ടി അധ്യക്ഷനായി. ഡോ. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പാരമ്പര്യ കളരി പയറ്റ് മത്സരത്തിൽ