Tag: Suhani S Kumar
ചെണ്ട കൊട്ടി വീടുകൾ കയറിയിറങ്ങി പ്രശ്നം അവതരിപ്പിച്ചു, കൊട്ടും പാട്ടുമായി നാടൊന്നിച്ചു, തങ്ങളുടെ നാടിന്റെ മുഖമുദ്രയായിരുന്ന തോടിനെ തിരികെ കൊണ്ടുവരാൻ; മാലിന്യ മുക്തയായി കൊടക്കാട്ടുമുറിയിലെ കൊന്നക്കൽ – എടക്കണ്ടി തോടിന് ഇത് രണ്ടാം ജന്മം
സുഹാനി എസ് കുമാർ കൊയിലാണ്ടി: ‘ഇത്തവണത്തെ വേനൽ പ്രശ്നമാവുമോ, ഏയ് കൊന്നക്കൽ – എടക്കണ്ടി തോട് ഉണ്ടല്ലോ’, കുളിക്കാനും കുടിക്കാനും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും നമ്മുടെ വറ്റാത്ത നീരുറവയല്ലേ അത്’. ഒരു നാടിൻറെ തന്നെ മുഖമുദ്രയായിരുന്നു കൊന്നക്കൽ – എടക്കണ്ടി തോട്. പ്രദേശവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു എന്നും പറയാം. എന്നാൽ കാലം കടന്നു
കാലം ഓര്‍ത്ത് പറയേണ്ട പേരുകള്‍; ചേമഞ്ചേരിയിലെ സമരപോരാളി കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായരെക്കുറിച്ച് അറിയാം
സുഹാനി എസ്. കുമാർ മലബാറില്‍ ഉടനീളം നിരവധി സമരങ്ങൾ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. ഇന്നത്തെ പുതുതലമുറ അറിയാതെ പോയ നിരവധി പോരാളികള്‍ ജീവിച്ച് പോരാടി മരിച്ച ഒരു മണ്ണ് കൂടിയാണ് ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനത്തിന് ശേഷമാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. 1942 ആഗസ്റ്റിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനം നടക്കുന്നത്.
മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ കഥകളും ഉണ്ട്, സ്വാതന്ത്ര്യ ചരിത്രത്തിലെ നാള്‍വഴികള്‍ അറിയാം
സുഹാനി.എസ്.കുമാര്‍ മലബാറിന്റെ പോരാട്ടത്തില്‍ ചേമഞ്ചേരിയുടെ വീര കഥകളുമുണ്ട് ഇന്നും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ ശേഷിക്കുന്നു. 1942 ഓഗസ്റ്റ് 8 ബോംബെയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കുന്നത്. തുടര്‍ന്ന് അന്നത്തെ മുന്‍നിര നേതാക്കളായ ഗാന്ധിജിയടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. ഇതായിരുന്നു വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ജനം
സ്വാതന്ത്ര്യസമരത്തിലെ എഴുതപ്പെടാത്ത പോരാളി; കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷി മുള്ളങ്കണ്ടി കുഞ്ഞിരാമന്റെ വിസ്മൃതിയിലാണ്ട ജീവിതം അറിയാം
കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷിയാണ് മുള്ളങ്കണ്ടി കുഞ്ഞിരാമൻ. ചെറുപ്രായത്തിലെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ സ്വാതന്ത്ര്യസമര പോരാളി. കീഴരിയൂർ ബോംബ് കേസിലെ പതിനാലാമത് പ്രതിയാണ് കുഞ്ഞിരാമൻ. കുറുമയിൽ കേളുക്കുട്ടിയുടെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു ഇദ്ദേഹം. ബോംബ് നിർമിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു എന്നതായിരുന്നു കുറ്റം. അറസ്റ്റിൽ ആകുമ്പോൾ കുഞ്ഞിരാമന് പ്രായം 29. വിവാഹം കഴിഞ്ഞ്
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ടകാലത്തെ അറിയാം
സുഹാനി എസ്. കുമാർ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ംട വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്നേഹികളായിരുന്നു ഇതിനു പിന്നില്‍.