Tag: sslc result

Total 7 Posts

നൂറാം വാർഷികത്തിനൊരുങ്ങുന്ന സ്കൂളിന് നൂറു ശതമാനം വിജയം; എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് മികച്ച നേട്ടം

കൊയിലാണ്ടി: നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. ആകെ പരീക്ഷ എഴുതിയ 510 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എൺപത്തിയഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 31 വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടി കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍; ഫുള്‍ എ പ്ലസ് നേടി എട്ട് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഈ വര്‍ഷം പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 74 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ഇത്തവണ 99.7 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയം. 4,19128

ചരിത്ര വിജയത്തിന്റെ പൊന്‍തൂവലുമായി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളി; എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും തിളക്കമാര്‍ന്ന വിജയം

പയ്യോളി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടവുമായി പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഇത്തവണ പരീക്ഷ എഴുതിയ നൂറ് ശതമാനം വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചപ്പോള്‍ അതില്‍ 150 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ആകെ 750 വിദ്യാര്‍ത്ഥികളാണ് 2022-2023 അധ്യയന വര്‍ഷത്തില്‍ പരീക്ഷ

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം; 142 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്

ചേമഞ്ചേരി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറുശതമാനം വിജയവുമായി തിരുങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഈ വര്‍ഷം 640 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും മികച്ച വിജയം കൈവരിച്ചു. 142 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചത്. 44 വിദ്യാർത്ഥികൾക്ക് ഒമ്പത് എ പ്ലസ് നേടിയും വിജയിച്ചു.  കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും

എസ്എസ്എല്‍സി പരീക്ഷഫലം; ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി മലപ്പുറം ജില്ല, പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ്

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20ന്, പ്ലസ് ടു ഫലം മെയ് 25ന്; സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ.്എസ്.എല്‍.സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷാഫലം മെയ് 25നാണ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്‌കരിച്ചിരിക്കുവെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജി.എച്ച്.എസ്.എസ് ആവളയ്ക്ക് നൂറില്‍ നൂറ്; പരിമിതകള്‍ക്കിടയിലും മികച്ച വിജയം നേടി അലന്‍ വി.കെ

പേരമ്പ്ര: പ്രതിബന്ധങ്ങള്‍ക്കിടയിലും നൂറു ശതമാനം വിജയവുമായി ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആവള സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ 99 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 11 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആറ് പേര്‍ ഒമ്പത്