Tag: Shobhika Textiles
കൊയിലാണ്ടിയില്‍ ക്രിസ്മസ് എപ്പഴേ തുടങ്ങിക്കഴിഞ്ഞു!; ശോഭിക വെഡിംഗ്സ് ജിംഗിള്‍ സെയിലില്‍ ജനുവരി 15 വരെ പര്‍ച്ചേസ് ചെയ്യാം
കൊയിലാണ്ടി: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ശോഭിക വെഡിംഗ് ഒരുക്കുന്ന ജിംഗിള്‍ സെയില്‍ – ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ ഷോപ്പിംഗ് സ്പ്രീയുടെ ലോഗോ പ്രകാശനം ചെയ്തു. ഫ്ളവേഴ്സ് ടി.വി. ടോപ് സിംഗര്‍ ജേതാവ് ശ്രീനന്ദ് വിനോദും ജെ.സി.ഐ. കൊയിലാണ്ടി സെക്രട്ടറി അശ്വിന് മനോജുമാണ് കൊയിലാണ്ടി ഷോറൂമില്‍ ലോഗോ പ്രകാശനം ചെയ്തത്. ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി 15 വരെയാണ്
‘പരസ്യങ്ങളില്‍ നിന്ന് അവരെ മാത്രം എന്തിന് ഒഴിവാക്കണം?’; വ്യത്യസ്തമായ പരസ്യങ്ങളാല്‍ ശ്രദ്ധേയമായി കൊയിലാണ്ടിയിലെ ശോഭിക വെഡ്ഡിങ്സ്
കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ നിരവധി വസ്ത്രവ്യാപാര സ്ഥാപനങ്ങളുണ്ട്. ഓരോന്നിന്റെയും വര്‍ണ്ണാഭമായ പരസ്യങ്ങളാണ് നമ്മള് ഓരോ ദിവസവും കാണുന്നത്. റോഡരികിലെ വലിയ ബോര്‍ഡുകളിലും ദിനപത്രങ്ങളിലും ടി.വി ചാനലുകളിലും ഇന്റര്‍നെറ്റിലുമെല്ലാം ഈ പരസ്യങ്ങള്‍ നമ്മള് കാണുന്നു. സൗന്ദര്യത്തിന്റെയും പൗരുഷത്തിന്റെയും പൂര്‍ണ്ണത എന്ന പൊതുബോധത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള പുരുഷ മോഡലുകളും ശാരീരിക വടിവുകളും ‘അഴകളവുകളും’ ഒത്തുചേര്‍ന്ന സ്ത്രീകളുമാണ് വസ്ത്ര വ്യാപാര
‘അവരുടെ സന്തോഷമല്ലേ വലിയ കാര്യം’; വീണ് കിട്ടിയ സ്വര്‍ണ്ണമാല തിരികെയേല്‍പ്പിച്ച ചുമട്ടുതൊഴിലാളി കൃഷ്ണേട്ടന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു; സന്തോഷം പ്രകടിപ്പിച്ച് ശോഭിക ടെക്സ്റ്റൈല്സും
കൊയിലാണ്ടി: ‘സ്വര്‍ണ്ണമാല നഷ്ടപ്പെട്ടവരുടെ വിഷമം വലുതായിരിക്കും. അപ്പൊ അതേ ആലോചിച്ചുള്ളൂ..’ കൃഷ്ണേട്ടന് പറയുകയാണ്. കൊയിലാണ്ടിയില്‍ നിന്ന് വീണു കിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുറുവങ്ങാട് സ്വദേശിയായ ചെറിയവരണക്കൊടി കൃഷ്ണന്. ‘ഇന്നലെ പണിക്ക് പോയിരുന്നില്ല. മറ്റൊരു ആവശ്യത്തിനായാണ് കൊയിലാണ്ടി പോയത്. ശോഭികേന്റെ മുന്നില്‍ കൂടെ പോകുമ്പോഴാണ് റോഡിന്റെ സൈഡില്‍ മാല കിടക്കുന്നത് കണ്ടത്.
കൊയിലാണ്ടി ടൗണില്‍ നിന്ന് വീണു കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥന് തിരികെ നല്കി; സത്യസന്ധതയുടെ നല്ല മാതൃകയായി കുറുവങ്ങാട് സ്വദേശിയായ ചുമട്ടു തൊഴിലാളി കൃഷ്ണന്
കൊയിലാണ്ടി: വീണു കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥന് തിരികെ നല്കി ചുമട്ടുതൊഴിലാളിയുടെ നല്ല മാതൃക. കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈല്‍സിന് മുന്നില്‍ വച്ച് വീണുകിട്ടിയ സ്വര്‍ണ്ണമാലയാണ് കുറുവങ്ങാട് സ്വദേശിയും കൊയിലാണ്ടിയിലെ ചുമട്ടുതൊഴിലാളിയുമായ കൃഷ്ണന് തിരികെ ഏല്‍പ്പിച്ചത്. ഇന്നലെ രാവിലെയാണ് കൃഷ്ണന് സ്വര്‍ണ്ണം വീണുകിട്ടിയത്. അവധി ദിവസമായ ഇന്നലെ മറ്റൊരു ആവശ്യത്തിനായാണ് അദ്ദേഹം കൊയിലാണ്ടിയിലെത്തിയത്. ശോഭിക ടെക്സ്റ്റൈല്‍സിന് മുന്നിലൂടെ നടന്ന്