കൊയിലാണ്ടിയില്‍ ക്രിസ്മസ് എപ്പഴേ തുടങ്ങിക്കഴിഞ്ഞു!; ശോഭിക വെഡിംഗ്‌സ് ജിംഗിള്‍ സെയിലില്‍ ജനുവരി 15 വരെ പര്‍ച്ചേസ് ചെയ്യാം


കൊയിലാണ്ടി: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ശോഭിക വെഡിംഗ് ഒരുക്കുന്ന ജിംഗിള്‍ സെയില്‍ – ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ ഷോപ്പിംഗ് സ്പ്രീയുടെ ലോഗോ പ്രകാശനം ചെയ്തു. ഫ്‌ളവേഴ്‌സ് ടി.വി. ടോപ് സിംഗര്‍ ജേതാവ് ശ്രീനന്ദ് വിനോദും ജെ.സി.ഐ. കൊയിലാണ്ടി സെക്രട്ടറി അശ്വിന്‍ മനോജുമാണ് കൊയിലാണ്ടി ഷോറൂമില്‍ ലോഗോ പ്രകാശനം ചെയ്തത്.

ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി 15 വരെയാണ് ജിംഗിള്‍ സെയില്‍. കൊയിലാണ്ടിക്ക് പുറമെ കോഴിക്കോട്, കുറ്റ്യാടി, കാഞ്ഞങ്ങാട് ഷോറൂമുകളിലും ജിംഗില്‍ സെയില്‍ ഷോപ്പിംഗ് സ്പ്രീ ഉണ്ടാവും.

ലോഗോ പ്രകാശന പരിപാടിയില്‍ ശോഭിക ഗ്രൂപ്പ് ഡയറക്ടര്‍ ശിഹാബ് കല്ലില്‍, ഫൈസല്‍ കല്ലില്‍, ജനറല്‍ മാനേജര്‍ ദാവൂദ് എല്‍.എം, ഷോറൂം മാനേജര്‍ ഫാരിസ് മാടോത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീനന്ദ് വിനോദിന്റെയും അഫീഫ് ഷാ യുടെയും സംഗീത വിരുന്നും അരങ്ങേറി.