Tag: RTO
കൊയിലാണ്ടിയിലെ ഓട്ടോറിക്ഷകള്‍ പെര്‍മിറ്റ് പരിശോധനയ്ക്കായി ഹാജരാകണം; എത്തിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാവും, പരിശോധനയുടെ തിയ്യതികള്‍ അറിയാം
കൊയിലാണ്ടി: നഗരസഭയിലെ ഓട്ടോറിക്ഷാ പെര്‍മിറ്റുകളുടെ ഒഴിവുകള്‍ കണ്ടെത്താനായി കൊയിലാണ്ടി ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പരിശോധന നടത്തുന്നു. ജൂലൈ ഒന്ന് മുതല്‍ 22 വരെയാണ് പരിശോധന നടക്കുക. കെ.എം പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളാണ് പരിശോധനയ്ക്കായി എത്തേണ്ടത്. പെര്‍മിറ്റ് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ ഒന്നിന് 1 മുതല്‍ 250 വരെയുള്ള കെ.എം പെര്‍മ്മിറ്റ് ഓട്ടോറിക്ഷകളാണ്
ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം, ഒടുവില്‍ കൂട്ടിയിടി; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് ആര്‍.ടി.ഒ
നടുവണ്ണൂര്‍: മത്സരയോട്ടത്തിനിടെ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്റ് ചെയ്തു. ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് റീജിയണല്‍ ആര്‍.ടി.ഒ മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. നന്മണ്ട റീജിയണല്‍ ആര്‍.ടി.ഒ രാജീവാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കാളിന്ദി ബസ്സിന്റെ ഡ്രൈവര്‍ പ്രേമദാസന്‍,
ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും വേണം, രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാന്‍ കഴിയണം; സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി ആര്‍.ടി.ഒ
കൊയിലാണ്ടി: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ഫിറ്റ്‌നസ് പരിശോധനയ്ക്കായി കൊയിലാണ്ടി എസ്.ആര്‍.ടി.ഒയുടെ പരിധിയിലെ എല്ലാ സ്‌കൂള്‍ ബസ്സുകളും മെയ് 30, 31 തിയ്യതികളില്‍ ഹാജരാകണമെന്നും ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ചെക്ക്ഡ് സ്റ്റിക്കറും ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന സ്‌കൂള്‍
നിങ്ങളുടെ വാഹനത്തിനും ഫൈനുണ്ടോ? കൊയിലാണ്ടിയില്‍ ജനുവരിയില്‍ മാത്രം ഫൈനടിച്ചത് 406 വാഹനങ്ങള്‍ക്ക്
കൊയിലാണ്ടി: ഹെല്‍മറ്റില്ലാതെയുള്ള ഇരുചക്ര വാഹനത്തിലെ യാത്ര, ഇന്‍ഷുറന്‍സില്ലാത്ത വാഹനം ഉപയോഗിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളില്‍ കൊയിലാണ്ടി മോട്ടോര്‍ വാഹന വകുപ്പ് ജനുവരി മാസം മാത്രം തയ്യാറാക്കിയത് 406 ചെല്ലാനുകള്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ദേശീയ റോഡ് സുരക്ഷയുമായി ഭാഗമായി കൊയിലാണ്ടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമം ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചെല്ലാനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഒരേ നമ്പറിൽ രണ്ട് ടൂ വീലര്‍, വ്യാജന് റോഡ് നിയമം ലംഘിച്ചപ്പോള്‍ പിഴ നടപടി നേരിടേണ്ടിവന്നത് രാമനാട്ടുകര സ്വദേശിയായ യഥാര്‍ഥ ഉടമക്ക്; പിഴയടക്കാൻ നിർദ്ദേശിച്ച് ഉദ്യോഗസ്ഥർ
രാമനാട്ടുകര: തന്റെ ടു വീലറിന്റെ അതെ നമ്പറിലിരിൽ ഓടുന്ന വ്യാജൻ നിയമം ലംഘിച്ചതോടെ പണി കിട്ടി യഥാർത്ഥ ഉടമ. താൻ ഒർജിനലാണെന്നും നിയമം തെറ്റിച്ചില്ലെന്നു പറഞ്ഞിട്ടും പിഴ അടയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ അറിയിപ്പ്. രാമനാട്ടുകര സ്വദേശി കുരിക്കല്‍ തൊടി പൊറകുറ്റി സുബ്രമണ്യനാണ് തന്റേതല്ലാത്ത കുറ്റത്തിന് ആര്‍.ടി.ഒ ഓഫിസ് കയറിയിറങ്ങേണ്ടിവരുന്നത്. ആഗസ്റ്റ് 30 നാണു സംഭവം. സുബ്രഹ്മണ്യന്റെ ഇദ്ദേഹത്തിന്റെ
മുചുകുന്ന് ഭാഗത്തേക്കുള്ള ട്രിപ്പുകൾ മുടക്കി; ബസ്സുകൾക്കെതിരെ നടപടിയെടുത്ത് കൊയിലാണ്ടി ആർ.ടി.ഒ
കൊയിലാണ്ടി: മുചുകുന്ന് ഭാഗത്തേക്ക് തുടർച്ചയായി ട്രിപ് മുടക്കിയ ബസ്സുകൾക്കെതിരെ നടപടിയെടുത്ത് കൊയിലാണ്ടി ആർ.ടി. ട്രിപ്പ് മുടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബസ്സുകൾക്കെതിരെ നടപടിയെടുത്തത്. [ad1] ബസ്സുകൾക്കെതിരെ ചെല്ലാൻ തയാറാക്കി നടപടി സ്വീകരിച്ചു. പരിശോധനയിൽ ടാക്സ് അടക്കാതെ സർവീസ് നടത്തിയ ഒരു ബസ്സിനെതിരെയും നടപടി സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കും