Tag: RS Astha Juktha

Total 7 Posts

പന്ത്രണ്ട് വേദികൾ, മൂവായിരത്തിലധികം മത്സരാർത്ഥികൾ, ഒഴുകിയെത്തിയ പതിനായിരങ്ങൾ; നാല് ദിവസം നീണ്ട കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ മികവാർന്ന പ്രവർത്തനത്തിന് കയ്യടി നേടി പ്രോഗ്രാം കമ്മിറ്റി

കൊയിലാണ്ടി: നാലു ദിവസത്തെ ഉപജില്ലാ കലോത്സം അവസാനിക്കുമ്പോള്‍ പ്രോഗ്രാം കമ്മിറ്റിയുടെ മികവിന് കൂടി ‘എ ഗ്രേഡ്’ കിട്ടുകയാണ്. കാര്യക്ഷമമായ പ്രവര്‍ത്തനവും ആസൂത്രണവുമാണ് പ്രോഗ്രാം കമ്മിറ്റി കാഴ്ചവച്ചിരിക്കുന്നത്. കലാമേളയുടെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയാണ് പ്രോഗ്രാം കമ്മിറ്റി. പ്രോഗ്രാം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് ചെയ്യാനുള്ള ഐ.ടി. വിംഗ്, സ്‌റ്റേജ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്‌റ്റേജ് വിംഗ് തുടങ്ങി നാലോലളം

‘നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി’; മൂന്ന് മത്സരങ്ങള്‍, മൂന്നിലും താരമായി തിരുവങ്ങൂരിന്റെ ആഗ്നേയ

കൊയിലാണ്ടി: ഉപജില്ല കലോത്സവത്തില്‍ മിന്നും താരമായി ആഗ്നേയ എസ്. നായര്‍. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആഗ്നേയ. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കി. നാടോടിനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ ഇനങ്ങളിലാണ് ആഗ്നേയ മത്സരിച്ചത്. മൂന്നിലും ഫസ്റ്റ് എ ഗ്രേഡ് നേടി ജേതാവായി. നാലാം

കലയുടെ സുവർണ്ണ കിരീടം കൈപ്പിടിയിലൊതുക്കാൻ കൊയിലാണ്ടിയുടെ കുട്ടികൾക്ക് സാധിക്കട്ടെ; ആവേശം അലതല്ലി ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിവസം, കൊടിയിറങ്ങാൻ ഇനി ഒരുനാൾ മാത്രം

കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ ആവേശപൂർണ്ണമായ മൂന്നാം നാളിന് തിരശ്ശീല വീഴാറായപ്പോൾ കലാകിരീടത്തിനായുള്ള പോരാട്ടത്തിന് മൂർച്ച കൂട്ടുകയാണ് സ്കൂളുകൾ. ഉപജില്ലയിലെ എഴുപത്തിയെട്ട് സ്കൂളുകളിൽ നിന്നുള്ള ആയിരത്തോളം അധ്യാപകരും അതിലേറെ വിദ്യാർത്ഥികളുമാണ് വേദിയായ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലുള്ളത്. കലോത്സവത്തിന്റെ കഴിഞ്ഞ രണ്ട് ദിവസങ്ങളെക്കാൾ വർണ്ണാഭമായിരുന്നു മൂന്നാം ദിനമായ ബുധനാഴ്ച. സംഘാടന മികവും ഏകോപനവും മത്സരാർത്ഥികളുടെ വേറിട്ട ആവിഷ്കരണവുമെല്ലാം മേളയെ സമ്പന്നമാക്കുന്ന

‘കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കോഴിക്കോടിന്റെ കലാകിരീടം ഈ വര്‍ഷം നമുക്ക് തിരികെ പിടിക്കണം’; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായി തിരി തെളിഞ്ഞു, ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ കാണാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: കലയുടെ ലഹരി സിരകളില്‍ നിറച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് കലോത്സവം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഒരുക്കിയ വേദി രണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സംസ്ഥാന തലത്തിലെ കോഴിക്കോട് ജില്ലയുടെ കലാകിരീടം ഇത്തവണ

വയറും മനസ്സും നിറച്ച് സുരേഷിന്റെ പാചകപ്പുര, കുട്ടികളെ ഊട്ടാന്‍ മദര്‍ പി.ടി.എയും; ഉപജില്ല കലോത്സവത്തിലെ പാചകപ്പുരയുടെ വിശേഷങ്ങള്‍

കൊയിലാണ്ടി: പതിവുതെറ്റാതെ കലോത്സവത്തിനെത്തിയവരുടെ വയറും മനസ്സും നിറച്ച് സുരേഷ് മുചുകുന്നിന്റെ ഭക്ഷണപ്പുര. സുരേഷ് മുചുകുന്നിന്റെ നേതൃത്വത്തില്‍ ഉള്ള മലബാര്‍ കാറ്ററിങ്ങ് സര്‍വീസാണ് വര്‍ഷങ്ങളായി കലോത്സവവേദിയില്‍ ഭക്ഷണം വിളമ്പുന്നത്. മത്സരത്തിന്റെ രണ്ടാം ദിനവും ഗംഭീര ഭക്ഷണമാണ് കലവറയില്‍ ഒരുക്കിയിരിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചുലക്ഷത്തോളം രൂപ ചിലവ്

ഖുർആൻ പാരായണം, പദനിർമ്മാണം, പ്രസംഗം, കഥാകഥനം… അറബിയിൽ തകർത്ത് കുട്ടിപ്രതിഭകൾ; വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം

കൊയിലാണ്ടി: അറബി ഭാഷയിൽ അവർ എഴുതി, വായിച്ചു, പ്രസംഗിച്ചു, പാടി…. കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ശ്രദ്ധേയമായി അറബിക് സാഹിത്യോത്സവം. ‘ഞങ്ങൾക്ക് മലയാളത്തിൽ മാത്രമല്ലടാ അറബിയിലും നല്ല പിടിപാടാണെന്നു’ തെളിയിച്ചു കൊണ്ടാണ് പരിപാടികളിൽ ഓരോന്നിലും ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങളുമായി കുട്ടികൾ വേദിയിൽ നിറഞ്ഞു നിന്നത്. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നത്തെ പരിപാടികളിൽ ഏറെ ശ്രദ്ധ

കലാമാമാങ്കത്തിനൊരുങ്ങി കൊയിലാണ്ടി; ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് നാളെ തിരിതെളിയും

ആസ്ത ജുക്ത ആർ.എസ് കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് നാളെ തിരിതെളിയും. നവംബർ 14 മുതൽ 17 വരെ നാലു ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിനാണ് കൊയിലാണ്ടി ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. രണ്ട് വർഷത്തെ അടച്ചിടലുകൾക്ക് ശേഷം കലാമേളകൾ പുനരാരംഭിക്കുന്നതിനാൽ വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തിലാണ്. കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളാണ് ഉപജില്ലാ കലാമേളയ്ക്ക് ആഥിതേയത്വം