Tag: Rain

Total 56 Posts

മഴ പെയ്താൽ ‘കുളമായി’ കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ മൈതാനം; വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി ആശങ്കയകറ്റണമെന്ന് നാട്ടുകാർ

കൊയിലാണ്ടി: മഴ കനത്തതോടെ ആശങ്കയിലായി കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും. സ്കൂൾ മൈതാനത്തെ വെള്ളക്കെട്ടാണ് ആശങ്കയുടെ കാരണം. മഴ പെയ്താൽ കുളത്തിന് സമാനമായ വെള്ളക്കെട്ട് മൈതാനത്ത് രൂപപ്പെടുന്നതിനാൽ ഭീതിയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത്. 110 വർഷം പഴക്കമുള്ള സ്കൂളാണ് കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ. സ്കൂളിന്റെ കെട്ടിടം നിലനിൽക്കുന്ന

നെല്യാടി റോഡില്‍ അടിപ്പാത നിര്‍മ്മിക്കുന്നിടത്ത് വെള്ളക്കെട്ട്, നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം; ദേശീയപാതാ വികസന പ്രവൃത്തിയെ പലയിടത്തും തടസപ്പെടുത്തി കനത്ത മഴ

കൊയിലാണ്ടി: കാലവര്‍ഷം കനത്തതോടെ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും മുടങ്ങി. അതിവേഗത്തില്‍ പുരോഗമിച്ചിരുന്ന നിര്‍മ്മാണ പ്രവൃത്തിയാണ് മഴ കാരണം മുടങ്ങുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടും മണ്ണിട്ട് പുതുതായി റോഡ് നിര്‍മ്മിക്കുമ്പോള്‍ വലിയ ലോറികളുടെ ചക്രങ്ങള്‍ താഴ്ന്നു പോകുന്നതുമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണമാവുന്നത്. ചെങ്ങോട്ടുകാവിലെയും കൊല്ലം-നെല്യാടി റോഡിലെയും അടിപ്പാത നിര്‍മ്മാണത്തെയും മഴ ബാധിച്ചു.

തുള്ളിക്കൊരു കുടം പെയ്ത മഴയിൽ ഏഴഴകായി വിരിഞ്ഞ് പൊയിൽക്കാവിലെ വിദ്യാർത്ഥികൾ; ഇത് വൈവിധ്യങ്ങളുടെ വർണ്ണക്കുട ആഘോഷം (വീഡിയോ കാണാം)

കൊയിലാണ്ടി: പൊയിൽക്കാവിൽ ഇന്ന് മഴയ്ക്ക് എഴുപത് വർണ്ണങ്ങളായിരുന്നു. ആരവത്തോടെ വന്ന മഴയെ ആഘോഷമാക്കി പൊയിൽക്കാവ് യു.പി സ്കൂളിലെ കുട്ടികൾ. വർണ്ണക്കുടകൾ ചൂടി മഴയെ അവർ ആസ്വദിച്ചു. മുഴുവൻ കുട്ടികളും വർണ്ണക്കുടകളുമായി ആണ് ഇന്ന് സ്കൂളിലെത്തിയത്. മഴ തുള്ളികൾ പെയ്തു തുടങ്ങിയതോടെ എല്ലാവരും കുടയുമായി മുറ്റത്തേക്കിറങ്ങി തുള്ളിക്കൊരുകുടം പെയ്ത മഴയ്ക്ക് മാരിവിൽ തീർത്തു. മഴത്തുള്ളികൾക്കിടയിലൂടെ ഉച്ചത്തിൽ ശബ്ദം

ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്; മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകല്ലേ!! ജൂലൈ ഏഴ് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിര്‍ദേശം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൽസ്യബന്ധന തൊഴിലാളികളോട്, ദയവായി മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകരുതേ, അപകടം പതിയിരിക്കുന്നു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ ഏഴു വരെ മത്സ്യബന്ധത്തിന് പോകരുതെന്ന് ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മേപ്പയ്യൂരില്‍ ശുചീകരണം നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ ഒമ്പത് അയല്‍ സഭ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. ഈ അടുത്തായി മലമ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം റാബിയ എടത്തിക്കണ്ടി നിര്‍വഹിച്ചു. പൊതു പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, അയല്‍ സഭ അംഗങ്ങള്‍ എന്നിവര്‍ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്ക്

മഴ പെയ്‌തു കൊണ്ടേ ഇരുന്നു, വെള്ളം ഉയർന്നു കൊണ്ടും; ഇന്നലത്തെ കനത്ത മഴയിൽ വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി

കൊയിലാണ്ടി: മഴ വന്നു, വെള്ളമുയർന്നു, വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നന്തി മുജാഹിദ് പള്ളിയുടെ അകത്തളം മുതൽ പള്ളി മുഴുവൻ വെള്ളത്താൽ ചുറ്റപെടുന്നത്. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി സമീപത്തെ വെള്ളമൊഴുകി പോവാനുള്ള റോഡ് അടച്ചതാണ് വിനയായത്. ഈ പള്ളിയുടെ അരികിലൂടെ മുമ്പുണ്ടായിരുന്ന വെള്ളമൊഴുകി പോകാനുള്ള വഴി നന്തി -ചെങ്ങോട്ട്കാവ്

അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ജില്ലകളില്‍

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലില്‍ പോകുന്നതിന് വിലക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കാലവര്‍ഷത്തോടൊപ്പം വടക്കന്‍ കേരളത്തിന് സമീപത്തായുള്ള ന്യൂനമര്‍ദ പാത്തിയുമാണ് മഴയ്ക്ക് കാരണം.

‘ഫ്‌ളൂറസന്റ് സ്റ്റിക്കറുകള്‍ ഒട്ടിക്കുക, വെള്ളക്കെട്ടുകളില്‍ ഇറക്കാതിരിക്കുക’; മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് ശ്രമകരമായ കാര്യമാണ്. മോശം റോഡുകള്‍, ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ തുടങ്ങിവയെല്ലാം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് പ്രതികൂലമായ ഘടകങ്ങളാണ്. സാധാരണ നിലയില്‍ തന്നെ ദുഷ്‌കരമായ ഇരുചക്ര വാഹന ഡ്രൈവിങ് മഴക്കാലത്ത് കൂടുതല്‍ ദുഷ്‌കരമാവും. മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്നവര്‍ ഉള്‍പ്പെടെ നനയുന്നതും, റോഡിലെ കാഴ്ച കുറയുന്നതും, വീഴാനുള്ള

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്; തീരത്തുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുത്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. ആന്ധ്രയിലെ റായലസീമയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ഇതിന് കാരണം. ഇത് കാരണം കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64 മില്ലീ മീറ്റര്‍