Tag: Ragging

Total 3 Posts

സീനിയേഴ്സിനെ ബഹുമാനിച്ചില്ല; പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം

പാനൂർ: സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിച്ചതായി പരാതി. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം. സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് അഞ്ച് പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് നിഹാലിനെ മർദ്ധിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി

‘ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണം’; വടകരയിൽ സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ പ്ലസ്‌ വൺ വിദ്യാർഥിക്ക് പരിക്ക്

വടകര: പ്ലസ് വൺ വിദ്യാർത്ഥിനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. മേമുണ്ട അൻസാർ കോളേജിലെ വിദ്യാർഥിയായ ചേരാപുരം തോട്ടത്തിൽ മുഹമ്മദ് നിഹാലിനെ (17) ആണ് മൂന്ന് പേർ ചേർന്ന് മർദ്ദിച്ചത്. കോളേജ് കാന്റീനിൽ ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണമെന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംങ്ങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി; മര്‍ദ്ദനത്തിന് ഇരയായത് ബാലുശേരി സ്വദേശി

ബാലുശ്ശേരി: ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിദേയ് (17) ക്കാണ് മര്‍ദ്ദനമേറ്റത്. റാഗിംങിന്റെ പേരില്‍ ഇരുപതോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.