Tag: PT Usha MP
ദേശീയപാതാ വികസനം: പയ്യോളി പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു; നടപടി പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന്
പയ്യോളി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു. നേരത്തെ അലൈൻമെന്റിൽ ഇല്ലാതിരുന്ന ഈ അടിപ്പാതകൾ രാജ്യസഭാ എം.പിയായ പി.ടി.ഉഷയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ അനുവദിച്ചത്. പെരുമാൾപുരത്തെ അടിപ്പാത തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്പെടുക. അഞ്ച് പദ്ധതികൾക്കായി 30 കോടിയോളം രൂപയാണ്
പി.ടി.ഉഷയ്ക്കെതിരെ ജന്മനാട്ടില് പ്രതിഷേധം; പയ്യോളിയില്‍ പി.ടി.ഉഷയുടെ കോലം കത്തിച്ചു
പയ്യോളി: ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ പി.ടി.ഉഷ എം.പിക്കെതിരെ ജന്മനാട്ടില് പ്രതിഷേധം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പി.ടി.ഉഷയുടെ കോലം കത്തിച്ചു. പയ്യോളിയില്‍ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി.അജയ്ഘോഷ്,
”ചെറുപ്പത്തില്‍ തന്നെ കായിരരംഗത്തേക്ക് കടന്നുവന്ന സ്ത്രീയാണ് പി.ടി.ഉഷ, അവര്‍ ഒരിക്കലും സമരം ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു” ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പി.ടി.ഉഷയുടെ പരാമര്‍ശത്തിനെതിരെ കാനത്തില്‍ ജമീല എം.എല്‍.എ
സ്വന്തം ലേഖിക കൊയിലാണ്ടി: ഗുസ്തി ഫെഡറേഷന് അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ പി.ടി.ഉഷ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കാനത്തില്‍ ജമീല എം.എല്‍.എ. സ്ത്രീകള്‍ കായിക രംഗത്ത് മികവ് തെളിയിക്കുന്നത് എത്രത്തോളം പ്രതിസന്ധികളെ മറികടന്നാണെന്ന് ഒരു കായികതാരമെന്ന നിലയില്‍ പി.ടി.ഉഷയ്ക്ക് കൃത്യമായി അറിയാം. അങ്ങനെയുള്ള പി.ടി.ഉഷ ഇത്തരമൊരു പരാമര്‍ശം നടത്തിയത് അപലപനീയമാണെന്നും
കേന്ദ്ര സര്‍വകലാശാല നല്കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റ് പയ്യോളിയുടെ സ്വന്തം പി.ടി.ഉഷയ്ക്ക്
കൊയിലാണ്ടി: കേന്ദ്ര സര്‍വകലാശാല നല്കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റിന് രാജ്യസഭാംഗവും പയ്യോളിക്കാരിയുമായ പി.ടി. ഉഷ അര്‍ഹയായി. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേതെന്നും അവര്‍ അറിയിച്ചു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ
‘ഇത് അഭിമാന നിമിഷം’; രാജ്യസഭ നടപടികള്‍ നിയന്ത്രിച്ച് പയ്യോളിക്കാരുടെ സ്വന്തം പി.ടി.ഉഷ (വീഡിയോ കാണാം)
ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്റെ അഭാവത്തില്‍ രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യന്‍ താരം പി.ടി.ഉഷ. രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള ഉഷ സഭ നിയന്ത്രിച്ചത്. സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വീഡിയോ ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയില്‍ നാഴികക്കല്ലുകള്‍ തീര്‍ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. ഫ്രാങ്ക്ലിന് ഡി റൂസ്വെല്‍റ്റ്
പയ്യോളിയെ കായിക കേന്ദ്രമാക്കാനൊരുങ്ങി ‘പയ്യോളി എക്സ്പ്രസ്’; ഭൂമി തര്‍ക്കം പരിഹാരിച്ചാല് പെരുമാള്‍ പുരം മൈതാനത്ത് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പി.ടി. ഉഷ എംപി
പയ്യോളി: പയ്യോളി കായിക കേന്ദ്രമാക്കാനൊരുങ്ങുകയാണ് എംപിയും കായികതാരവുമായ പി.ടി. ഉഷ. പെരുമാള്‍ പുരം ശിവക്ഷേത്രവും പയ്യോളി ഹൈസ്കൂള്‍ കമ്മറ്റിയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭൂമി തര്‍ക്കം രമ്യമായി പരിഹരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പയ്യോളി പെരുമാള്‍പുരം മൈതാനം കേന്ദ്രീകരിച്ച് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പി.ടി. ഉഷ അറിയിച്ചു. പയ്യോളിയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് അവര്‍
‘പയ്യോളി എക്സ്പ്രസി’ന് ഒപ്പം ഓടാന്‍ മറ്റാരും ഇല്ല; ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷയായി എതിരില്ലാതെ പി.ടി.ഉഷ
ന്യൂഡല്‍ഹി: പി.ടി.ഉഷ എം.പി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷയാകും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉഷയ്ക്കെതിരെ മത്സരിക്കാന്‍ മറ്റാരും പത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഉഷ എതിരില്ലാതെ അധ്യക്ഷയാകുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നാണ് അവസാനിച്ചത്. ഡിസംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിരില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. പി.ടി.ഉഷയെ അധ്യക്ഷയായി അന്നേ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഞായറാഴ്ച ഉച്ചയ്ക്കാണ് പി.ടി.ഉഷ ഇന്ത്യന്‍
200 മീറ്റർ ഓടിത്തോൽപ്പിച്ചത് ഏഴാം ക്ലാസിൽ ഒപ്പം പഠിച്ച രാധയെന്ന് സ്വീകരണവേദിയിൽ പി.ടി.ഉഷ, പറഞ്ഞ ഉടൻ വേദിയിലെത്തി ബാല്യകാല സ്നേഹിത രാധ; ‘കഥ പറയുമ്പോൾ’ സിനിമയിലെ രംഗം പയ്യോളിയിൽ അരങ്ങേറിയപ്പോൾ (വീഡിയോ കാണാം)
പയ്യോളി: ശ്രീനിവാാസനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് കഥ പറയുമ്പോൾ. സാധാരണക്കാരനായ ബാർബർ ബാലനും സിനിമാ നടൻ അശോക് രാജുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ പ്രാധാന ഭാഗങ്ങളിലൊന്നാണ് ക്ലെെമാക്സ് സീനിൽ തന്റെ ബാല്യകാല സുഹൃത്തിനെ കുറിച്ച് അശോക് വിവരിക്കുന്നത്. തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ