Tag: PT Usha
പാരീസില്‍ ഒരു സഹായവും നല്‍കിയില്ല, പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്; പി.ടി.ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തിതാരം വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് ഭാരപരിശോധനയെ തുടര്‍ന്ന് ആയോഗ്യത പ്രഖ്യാപിച്ച തനിക്ക് പി.ടി.ഉഷ ഒരു സഹായവും നല്‍കാതെ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തതെന്നാണ് വിനേഷ് ആരോപിക്കുന്നത്. ആശുപത്രിയില്‍ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് പി.ടി ഉഷ ചെയ്തതെന്നും വിനേഷ്
ദേശീയപാതാ വികസനം: പയ്യോളി പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു; നടപടി പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന്
പയ്യോളി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു. നേരത്തെ അലൈൻമെന്റിൽ ഇല്ലാതിരുന്ന ഈ അടിപ്പാതകൾ രാജ്യസഭാ എം.പിയായ പി.ടി.ഉഷയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ അനുവദിച്ചത്. പെരുമാൾപുരത്തെ അടിപ്പാത തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്പെടുക. അഞ്ച് പദ്ധതികൾക്കായി 30 കോടിയോളം രൂപയാണ്
പി.ടി.ഉഷയ്‌ക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം; പയ്യോളിയില്‍ പി.ടി.ഉഷയുടെ കോലം കത്തിച്ചു
പയ്യോളി: ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ പി.ടി.ഉഷ എം.പിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പി.ടി.ഉഷയുടെ കോലം കത്തിച്ചു. പയ്യോളിയില്‍ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി.അജയ്‌ഘോഷ്,
”ചെറുപ്പത്തില്‍ തന്നെ കായിരരംഗത്തേക്ക് കടന്നുവന്ന സ്ത്രീയാണ് പി.ടി.ഉഷ, അവര്‍ ഒരിക്കലും സമരം ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു” ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പി.ടി.ഉഷയുടെ പരാമര്‍ശത്തിനെതിരെ കാനത്തില്‍ ജമീല എം.എല്‍.എ
സ്വന്തം ലേഖിക കൊയിലാണ്ടി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ പി.ടി.ഉഷ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കാനത്തില്‍ ജമീല എം.എല്‍.എ. സ്ത്രീകള്‍ കായിക രംഗത്ത് മികവ് തെളിയിക്കുന്നത് എത്രത്തോളം പ്രതിസന്ധികളെ മറികടന്നാണെന്ന് ഒരു കായികതാരമെന്ന നിലയില്‍ പി.ടി.ഉഷയ്ക്ക് കൃത്യമായി അറിയാം. അങ്ങനെയുള്ള പി.ടി.ഉഷ ഇത്തരമൊരു പരാമര്‍ശം നടത്തിയത് അപലപനീയമാണെന്നും
‘ഇത് അഭിമാന നിമിഷം’; രാജ്യസഭ നടപടികള്‍ നിയന്ത്രിച്ച് പയ്യോളിക്കാരുടെ സ്വന്തം പി.ടി.ഉഷ (വീഡിയോ കാണാം)
ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്റെ അഭാവത്തില്‍ രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യന്‍ താരം പി.ടി.ഉഷ. രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള ഉഷ സഭ നിയന്ത്രിച്ചത്. സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വീഡിയോ ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയില്‍ നാഴികക്കല്ലുകള്‍ തീര്‍ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ്
പനങ്ങാട് പഞ്ചായത്ത് ഉഷാ സ്‌കൂളില്‍ അനധികൃത നിര്‍മ്മാണം നടത്തുന്നു, എം.പി ആയതിന് ശേഷം തുടര്‍ച്ചയായി അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു; പരാതിയുമായി പി.ടി.ഉഷ
ന്യൂഡല്‍ഹി: കോഴിക്കോട്ടെ ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ അനധികൃത നിര്‍മ്മാണ പരാതിയുമായി രാജ്യസഭാംഗവും ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി.ഉഷ. പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിര്‍മാണം നടത്തുന്നതായാണ് പരാതി. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പി.ടി.ഉഷ ആവശ്യപ്പെട്ടു. സ്‌കൂളിന്റെ നടത്തിപ്പിനായി സഹായം അഭ്യര്‍ത്ഥിച്ച പി.ടി.ഉഷ, എം.പി ആയതിന് ശേഷം നിരന്തരമായി അതിക്രമങ്ങള്‍ക്ക് താന്‍ ഇരയാക്കപ്പെടുകയാണെന്നും പരാതിപ്പെട്ടു. 2010ല്‍
200 മീറ്റർ ഓടിത്തോൽപ്പിച്ചത് ഏഴാം ക്ലാസിൽ ഒപ്പം പഠിച്ച രാധയെന്ന് സ്വീകരണവേദിയിൽ പി.ടി.ഉഷ, പറഞ്ഞ ഉടൻ വേദിയിലെത്തി ബാല്യകാല സ്നേഹിത രാധ; ‘കഥ പറയുമ്പോൾ’ സിനിമയിലെ രംഗം പയ്യോളിയിൽ അരങ്ങേറിയപ്പോൾ (വീഡിയോ കാണാം)
പയ്യോളി: ശ്രീനിവാാസനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് കഥ പറയുമ്പോൾ. സാധാരണക്കാരനായ ബാർബർ ബാലനും സിനിമാ നടൻ അശോക് രാജുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ പ്രാധാന ഭാഗങ്ങളിലൊന്നാണ് ക്ലെെമാക്സ് സീനിൽ തന്റെ ബാല്യകാല സുഹൃത്തിനെ കുറിച്ച് അശോക് വിവരിക്കുന്നത്. തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ
‘പയ്യോളി എക്സ്പ്രസ്സി’ന് ജന്മനാടിന്റെ ആദരം; പി.ടി.ഉഷ എം.പിക്ക് ഊഷ്മള സ്വീകരണമൊരുക്കി പയ്യോളി പൗരാവലി
പയ്യോളി: രാജ്യസഭ എം.പിയായി തെരെഞ്ഞെടുക്കപ്പെട്ട ഒളിമ്പ്യൻ പി.ടി.ഉഷയ്ക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പയ്യോളി പൗരാവലി സ്വീകരണം നൽകി. പയ്യോളി ബസ് സ്റ്റാൻ്റിൽ നിന്നും പി.ടി.ഉഷയെ പയ്യോളി പൗരാവലി സ്വീകരിച്ച് ആനയിച്ചു. സ്വീകരണ ചടങ്ങ് നടന്ന പയ്യോളിയിലെ പെരുമ ഓഡിറ്റോറിയത്തിലേക്ക് നൂറുകണക്കിന് പേർ പങ്കെടുത്ത ഘോഷയാത്രയായാണ് എം.പിയെ ആനയിച്ചത്. പയ്യോളി പൗരാവലിക്ക് വേണ്ടി നഗരസഭ ചെയർപേഴ്സൺ വടക്കയിൽ
”നിങ്ങളുടെ പിന്തുണയും വിശ്വാസവും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ സഹായിക്കും’; രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ ‘പയ്യോളി എക്‌സ്പ്രസ്’ പി.ടി ഉഷ
കൊയിലാണ്ടി: ഇന്ത്യക്കാരുടെ പിന്തുണയും തന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും മുന്നോട്ടുള്ള തന്റെ യാത്രയെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായിക്കുമെന്ന് ഒളിമ്പ്യന്‍ പി.ടി ഉഷ. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പി.ടി ഉഷയുടെ പ്രതികരണം. ”ഇന്ത്യയിലെല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ആശംസകളില്‍ സന്തോഷമുണ്ട്. നിങ്ങളുടെ പിന്തുണയും എന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ വളരെയധികം
‘അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ല’; കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ഒളിമ്പ്യന്‍ പി.ടി.ഉഷ, പ്രതികരണം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെ (വീഡിയോ കാണാം)
പയ്യോളി: അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പയ്യോളി സ്വദേശിനിയായ ഒളിമ്പ്യന്‍ പി.ടി.ഉഷ. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ അഗ്നിപഥിനുള്ള പരസ്യ പിന്തുണ പ്രകടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെയാണ് പി.ടി.ഉഷ അഗ്നിപഥിനെ പിന്തുണച്ച് വീഡിയോ പുറത്തുവിട്ടത്. അച്ചടക്കവും വിദ്യാഭ്യാസവുമാണ് ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങളെന്ന് പി.ടി.ഉഷ പറഞ്ഞു. അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും